26 September Wednesday

പീഡനം: പെൺകുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച 9 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

 

കോട്ടയം
പീഡനത്തിനിരയായ പെൺകുട്ടിയുടെ ചിത്രം വാട്സ് ആപ് ഗ്രൂപ്പുകളിൽ ഷെയർചെയ്ത‌് പ്രചരിപ്പിച്ച ഒൻപത് പേർ അറസ്റ്റിൽ. പീഡന കേസിലെ പെൺകുട്ടിയുടെ ഫേസ് ബുക്ക് പ്രൊഫൈലിൽനിന്നും ഫോട്ടോ ഡൗൺലോഡ് ചെയ്ത് പത്ര വാർത്തകളോടൊപ്പം പെൺകുട്ടിയുടെ ഐഡന്റിറ്റി മനസ്സിലാകത്തക്ക രീതിയിൽ ഗ്രൂപ്പുകളിൽനിന്നും ഗ്രൂപ്പുകളിലേയ്ക്ക് കൈമാറിയ ഒൻപത് യുവാക്കളാണ് അറസ്റ്റിലായത്. പീഡനത്തിനിരയാകുന്ന പെൺകുട്ടികളുടെ ഐഡന്റിറ്റി വെളിവാക്കുന്നത് കുറ്റകരമാണെന്നിരിക്കെയാണ‌് ഇവർ ഷെയർചെയ്ത് മറ്റുള്ളവരിലേയ്ക്ക് എത്തിച്ചത്.
എ ടി ബിജു, ഷാമോൻ വി രാജൻ, ആർ രാജേഷ്, ജിബിൻ ബാബു, ജോമോൻ പി ജോമോൻ, ജിബിൻ കെ ജോൺ, ജെയ്സൺ ജോണി, സരിത്ത് രാജ്, അനിൽകുമാർ, സന്തോഷ് ശർമ എന്നിവരാണ‌് അറസ്റ്റിലായത്. പെൺകുട്ടിയുടെ ഫോട്ടോ ഉൾപ്പെടുന്ന പോസ്റ്റ് ഷെയർ ചെയ്ത കൂടുതൽ ആളുകൾ വരും ദിവസങ്ങളിൽ പിടിയിലാകും. പ്രതികളുടെ സ്മാർട്ട് ഫോണുകൾ പൊലീസ് പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക‌് അയയ്ക്കും. അന്വേഷണം ഊർജിതമായി നടക്കുന്നു. കോട്ടയം ഡിവൈഎസ്പി ആർ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top