Top
24
Saturday, February 2018
About UsE-Paper
മെഡിക്കല്‍ കോളേജ് വികസനത്തിന് ബജറ്റില്‍

410 കോടി അനുവദിക്കണം

Thursday Jan 4, 2018
വെബ് ഡെസ്‌ക്‌

 കോട്ടയം > കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സമഗ്ര വികസനത്തിനായി ഈ ബജറ്റില്‍ 410 കോടിയെങ്കിലും അനുവദിക്കണമെന്ന് സിപിഐ എം കോട്ടയം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അഞ്ച് ജില്ലകളിലെ നിര്‍ധനരോഗികള്‍ ആശ്രയിക്കുന്ന മെഡിക്കല്‍ കോളേജാണിത്. ആശുപത്രിയുടെ പ്രധാന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് കാലപ്പഴക്കം ചെന്ന് ജീര്‍ണിച്ച കെട്ടിടത്തിലാണ്. ഒന്നു മുതല്‍ 14 വരെയുള്ള വാര്‍ഡുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇത് ആധുനിക രീതിയില്‍ പണിത് സൂപ്പര്‍ സ്പെഷ്യാലിറ്റി സൌകര്യം ഒരുക്കാന്‍ പൊതുമരാമത്ത്, ആരോഗ്യ വകുപ്പുകള്‍ അംഗീകരിച്ച പ്രൊജക്ടില്‍ 400 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തില്‍ ഇപ്പോള്‍ എംആര്‍ഐ സ്കാനിങ് യൂണിറ്റ് ഇല്ല. രോഗികള്‍ ആശ്രയിക്കുന്ന എച്ച്എന്‍എല്ലിന്റെ ഹിന്ദ് ലാബും സ്വകാര്യവല്‍ക്കരിച്ച് റിലയന്‍സിന് നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. സ്വകാര്യ ലാബുകാരുടെ കൊള്ളയില്‍നിന്നുള്ള മോചനത്തിന് ആധുനിക എംആര്‍ഐ സ്ക്കാനിങ് യൂണിറ്റ് വേണം. ഇതിനായി പത്തുകോടിയുടെ പ്രൊജക്ടാണ് തയ്യാറാക്കിയിരിക്കുന്നത്. രണ്ട് പദ്ധതിക്കുമായി 410 കോടി രൂപ ഈ ബജറ്റില്‍ അനുവദിക്കണം.
ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരടക്കമുള്ള ജീവനക്കാരുടെയും വലിയ കുറവുണ്ട്. ആധുനിക രീതിയില്‍ സ്റ്റാഫ് പാറ്റേണ്‍ പുനര്‍നിര്‍ണയിച്ച് ഒഴിവുകള്‍ നികത്താനും അടിയന്തരനടപടി സ്വീകരിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
 

Related News

കൂടുതൽ വാർത്തകൾ »