Top
24
Friday, November 2017
About UsE-Paper

മില്ലുകാരുടെ ചൂഷണം: സപ്ളൈകോയില്‍ കര്‍ഷകസംഘം സമരം

Thursday Nov 2, 2017
വെബ് ഡെസ്‌ക്‌
കേരള കര്‍ഷകസംഘം ജില്ലാകമ്മിറ്റി കോട്ടയം സപ്ളൈകോ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ കര്‍ഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രൊഫ. എം ടി ജോസഫ് ഉദ്ഘാടനംചെയ്യുന്നു

 കോട്ടയം >  സപ്ളൈകോയ്ക്കുവേണ്ടി നെല്ല് സംഭരിക്കുന്ന സ്വകാര്യമില്ലുകള്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കര്‍ഷകസംഘം ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ ബുധനാഴ്ച കോട്ടയം സപ്ളൈകോ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. 1000 നെല്‍മണി തൂക്കിയാല്‍ 26 ഗ്രാം ലഭിക്കണമെന്ന് സപ്ളൈകോയും മില്ലുകാരും ആവശ്യപ്പെടുന്നത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമരം. അപ്പര്‍കുട്ടനാടന്‍പാടശേഖരങ്ങളില്‍ ഒരുകാരണവശാലും ഈ തൂക്കം നെല്ലിന് ലഭിക്കില്ല. ഇതിന്റെ പേരില്‍ 17 കിലോവരെ കിഴിവ് ആവശ്യപ്പെടുന്നത് അംഗീകരിക്കില്ലെന്നും പരിഹാരം കണ്ടില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും കര്‍ഷകസംഘം നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. കര്‍ഷക ചൂഷണം അവസാനിപ്പിക്കാന്‍ സപ്ളൈകോ ഇടപെടണമെന്നും കര്‍ഷകസംഘം ആവശ്യപ്പെട്ടു. 

  സപ്ളൈകോ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ കര്‍ഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രൊഫ. എം ടി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് അയ്മനം ബാബു അധ്യക്ഷനായി. ജില്ലാസെക്രട്ടറി കെ എം രാധാകൃഷ്ണന്‍, ജില്ലാജോയിന്റ് സെക്രട്ടറി കെ കുഞ്ഞപ്പന്‍, ഏരിയസെക്രട്ടറി ടി എം രാജന്‍, ജില്ലാകമ്മിറ്റിയംഗങ്ങളായ ടി ആര്‍ സുഗതന്‍, കെ ബി പുഷ്കരന്‍ എന്നിവര്‍ സംസാരിച്ചു. 
 
 

Related News

കൂടുതൽ വാർത്തകൾ »