25 September Tuesday

മെഡിക്കൽ കോളേജിൽ അത്യാധുനിക റോഡ് നിർമാണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

 ഏറ്റുമാനൂർ 

 കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കോമ്പൗണ്ടിൽ ഏകദേശം രണ്ടു കിലോ മീറ്റർ നീളത്തിൽ  നിർമിയ്ക്കുന്ന അത്യാധുനിക രീതിയിലുള്ള റോഡ് നിർമാണം ആരംഭിച്ചു. ആറ് കോടി ചെലവിട്ടാണ് റോഡ് നിർമിക്കുന്നത്. ആശുപത്രിയിലെ എല്ലാ ബ്ലോക്കുകളും തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയിലാണ്റോഡ് നിലവിൽവരുന്നത്. റോഡിനടിയിൽ നാല് അറകൾ നിർമിക്കും. ഒന്നിൽക്കൂടി മഴവെള്ളവും കുടിവെള്ളത്തിനായുള്ള കുഴലുകളും മറ്റൊന്നിൽക്കൂടി ആശുപത്രിക്കുള്ളിലെ 11 കെ വി സബ്
സ്റ്റേഷനിലേക്കുള്ള ഹൈടെൻഷൻ ലൈനും മൂന്നാമത്തേതിൽ സബ് സ്റ്റേഷനിൽനിന്നു ആശുപത്രിയിലെ വിവിധ മുറികളിലേക്കുള്ള വൈദ്യുതി വിതരണ ലൈനുകളും നാലാമത്തേതിൽ ആശുപത്രിയിലെ ഓക്സിജൻ, സക്ഷൻ, കംപ്യൂട്ടർ ഡേറ്റലൈനുകളും സ്ഥാപിക്കും.മാസങ്ങൾക്കുള്ളിൽ ആശുപത്രിക്കുള്ളിലെ ഇലക്ട്രിക് പോസ്റ്റുകൾ പൂർണമായും ഇല്ലാതാവും.
 
 
പ്രധാന വാർത്തകൾ
Top