14 November Wednesday

കടൽ കടന്നെത്തിയ സഹായം കുടുംബത്തിന് കൈത്താങ്ങായി

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

 

 
ഏറ്റുമാനൂർ 
 ദമാം നവോദയ  സാംസ്കാരിക വേദി കുടുംബ സഹായ ഫണ്ട് ദമാം യൂണിറ്റംഗം  അബ്ദുൾ കലാമിന്റെ കുടുംബത്തിന് കൈത്താങ്ങായി. 
സഹായ ഫണ്ട് സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവനിൽ നിന്ന‌് അബ്ദുൾ കലാമിന്റെ ഭാര്യ ഷമ്ന, മകൻ ഫയാദ് എന്നിവർ  ഏറ്റുവാങ്ങി. കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി കെ ജി അജിത്ത്, സിപിഐ എം ആർപ്പൂക്കര ലോക്കൽ സെക്രട്ടറി ടി ടി മാത്യു തുടങ്ങിയവർ പങ്കെടുത്തു. 15 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ക്യാൻസർ ബാധയെത്തുടർന്നാണ‌് അബ്ദുൾ കലാം നാട്ടിലേക്ക‌് മടങ്ങിയത്.  സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന ദമാം  നവോദയ സാംസ്‌കാരിക വേദി  നിരവധി  ജീവകാരുണ്യ പ്രവര്‍നങ്ങള്‍ നടത്തുന്നുണ്ട‌്.
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top