15 November Thursday
തൊഴിലാളി സമരം നാലാം ദിവസത്തിലേക്ക്

ചർച്ചയ്‌ക്ക്‌ വഴങ്ങാതെ കരാറുകാരൻ

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018
 
കോട്ടയം
റെയിൽവേ ശുചീകരണ കരാർ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് നാലാം ദിവസത്തിലേക്ക്. ബുധനാഴ്ച കരാറുകാരനും സമരക്കാരുമായി ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ കരാറുകാരൻ എത്താത്തതിനാൽ ചർച്ച നടന്നില്ല. ഇതോടെ സമരം ശക്തമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം. രണ്ടുമാസത്തിൽ ഒരു മാസത്തെയെങ്കിലും ശമ്പളം നൽകുക, മാസശമ്പളം അഞ്ചാം തീയതിക്കുള്ളിൽ ലഭിക്കുന്നതിന് സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും തൊഴിലാളകൾ ഉന്നയിക്കുന്നത്. ബുധനാഴ‌്ച സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം എച്ച് സലീം, ചുമട്ട് തൊഴിലാളി യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി എം രാജു എന്നിവർ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന‌് റെയിൽവേ കാറ്ററിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ(സിഐടിയു) ജില്ലാ പ്രസിഡന്റ് എ പി സെബാസ്റ്റ്യനും സെക്രട്ടറി പി ഐ ബോസും അറിയിച്ചു.
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top