21 September Friday

സുഖചികിത്സ കഴിഞ്ഞു; തിരുനക്കര ശിവൻ മടങ്ങിയെത്തി

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018

സുഖചികിത്സക്കുശേഷം തിരുനക്കരശിവൻ ക്ഷേത്രത്തിൽ തിരിച്ചെത്തിയപ്പോൾ

 

കോട്ടയം
ആറുമാസത്തെ സുഖചികിത്സയ്ക്കുശേഷം തിരുനക്കര ശിവൻ തിരുനക്കര ക്ഷേത്രത്തിൽ മടങ്ങിയെത്തി. ഞായറാഴ്ച രാവിലെ പാപ്പാൻ മനോജിനൊപ്പം ക്ഷേത്രത്തിലെത്തിയ ശിവനെ മേൽശാന്തി കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മധുരം നൽകി സ്വീകരിച്ചു. മദപ്പാടിനെ തുടർന്ന‌് ഡിസംബറിലാണ് ശിവനെ കുടമാളൂരിൽ തളച്ചത്. ഇത്തവണ ശിവന്റെ മദപ്പാട് കാലം നീണ്ടിരുന്നു. ഇതിനുശേഷം വെറ്ററിനറി സർജൻ ശശീന്ദ്രദേവിന്റെ നേതൃത്വത്തിൽ ശിവന് സുഖചികിത്സ നൽകി. ക്ഷേത്രത്തിലെ ആനി ഉത്സവം  അഞ്ചിന് കൊടിയേറും. അന്ന് ശിവൻ  തിടമ്പേറ്റും. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top