Top
24
Wednesday, January 2018
About UsE-Paper

ആകര്‍ഷകമായി യോഗാ പ്രദര്‍ശനം

Tuesday Jan 2, 2018
വെബ് ഡെസ്‌ക്‌

 കോട്ടയം > ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യോഗ അസോസിയേഷന്‍ ഓഫ് കോട്ടയം തിരുനക്കര മൈതാനത്ത് സംഘടിപിച്ച യോഗാപ്രദര്‍ശനം ആകര്‍ഷകമായി. ചേതന യോഗ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ നിരവധി യോഗാസനങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഓരോ ആസനത്തിന്റെയും പ്രത്യേകതകളും ഗുണങ്ങളും വിവരിച്ചുകൊണ്ടായിരുന്നു പ്രദര്‍ശനം. ആര്‍ടിസ്റ്റിക് യോഗ, റിഥമിക് യോഗ തുടങ്ങി സംഗീതത്തിന്റെ പശ്ചാത്തലത്തിലുള്ള യോഗാസനങ്ങള്‍ പരിപാടിക്ക് മാറ്റുകൂട്ടി. ചേതന യോഗ സ്റ്റഡി സെന്റര്‍ പ്രസിഡന്റ് വി പി ലാലുമോന്‍, സെക്രട്ടറി സി കെ ഹരിഹരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ദേശീയ യോഗാ മത്സരത്തില്‍ പങ്കെടുത്ത ഹിമ ജേക്കബ്, എസ് ശ്രീഹരി, മിലോണ സൂസന്‍ മോന്‍സ്, സംസ്ഥാന മത്സരത്തില്‍ പങ്കെടുത്ത സുജാമോള്‍, അനയ്, അഖിലേഷ് എന്നിവര്‍ പങ്കെടുത്തു.