14 November Wednesday

കരകവിഞ്ഞ് മീനച്ചിലാർ; വെള്ളപ്പൊക്ക ഭീതിയിൽ പേരൂർ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018

ജലനിരപ്പ് ഉയർന്ന മീനച്ചിലാർ കരകവിഞ്ഞൊഴുകുന്നു

 ഏറ്റുമാനൂർ

 ഇളകിമറിഞ്ഞ് ചെളിനിറഞ്ഞ് കരകവിഞ്ഞ് കുത്തൊഴുകുകയാണ് മീനച്ചിലാർ. മഴ നിലയ്ക്കുന്നുമില്ല. വീണ്ടുമൊരു വെള്ളപ്പൊക്ക ദുരിതം സംഭവിയ്ക്കുമോ എന്ന ഭീതിയിലാണ് പേരൂർ ഗ്രാമം.  
അപ്രതീക്ഷിതമായാണ് കഴിഞ്ഞ തവണ ഈ ഭാഗങ്ങളിൽ  വെള്ളം കയറിയത്. പേരൂരിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലായി. നിരവധി വീടുകളിൽ വെള്ളം കയറി. പാറമ്പുഴ, കുഴിചാലിപ്പടി, പൂവത്തുംമൂട്, പുളിമൂട്, പായിക്കാട്, അരയിരം, പള്ളിക്കുടം കവല, കാവുംപാടം തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങൾ വെള്ളം കയറി ദുരിതത്തിലായിരുന്നു. പലയിടങ്ങളിലും മാലിന്യങ്ങൾ അടിഞ്ഞുകൂടി. പല കുടുംബങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളിൽ അഭയം തേടേണ്ടി വന്നു. പേരൂർ തുരുത്തേൽ ഭാഗത്ത് 21 കുടുംബങ്ങൾ ഒറ്റപ്പെട്ടു. ദുരന്തനിവാരണ സേനയുടെ സഹായത്തോടെയാണ് ചിലരെ ദുരിതാശ്വാസ കേന്ദ്രത്തിലേയ്ക്ക് മാറ്റി പാർപ്പിച്ചത്. കന്നുകാലികളെ ഉപേക്ഷിച്ചുപോകാൻ പലരും തയാറായില്ല. ദുരിതം അകന്നുവെങ്കിലും പകർച്ചവ്യാധികൾ പിടിപെട്ട് ദിവസങ്ങളോളം  ആശുപത്രികളിൽ കയറിയിറങ്ങണ്ടി വന്നു. വീണ്ടും മഴ കൂടിയതിനാലും മീനച്ചിലാറിന്റ ജലനിരപ്പ് ഉയർന്നതിനാലും പേരൂരിലെ നിവാസികൾ ഭീതിയോടെയാണ് കഴിയുന്നത്. കൃഷിയുൾപ്പെടെ ലക്ഷങ്ങളുടെ നാശനഷ്ടമാണ് പ്രദേശങ്ങളിലുണ്ടായത്.
പ്രധാന വാർത്തകൾ
Top