20 September Thursday

കർഷകസംഘം പുതുവസ്ത്രവും ആശ്വാസനിധിയും കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

കർഷകസംഘം അം​ഗങ്ങളുടെ പുതുവസ്ത്രം പ്രളയബാധിതർക്കു നൽകാനായി ജില്ലാ പ്രസിഡ​ന്റ് സി ബാൾഡുവിൻ, സെക്രട്ടറി എൻ എസ് പ്രസന്നകുമാർ എന്നിവർ ചേർന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവന് കൈമാറുന്നു

കൊല്ലം
കേരള കർഷകസംഘം  ജില്ല, ഏരിയ, വില്ലേജ് കമ്മിറ്റി അം​ഗങ്ങൾ അവരവരുടെ പുതുവസ്ത്രം പ്രളയബാധിതർക്കു നൽകാനായി ജില്ലാ കമ്മിറ്റിയെ ഏൽപ്പിച്ചു.  പുതുവസ്ത്രങ്ങൾ ജില്ലാ പ്രസിഡ​ന്റ് സി ബാൾഡുവിൻ, സെക്രട്ടറി എൻ എസ് പ്രസന്നകുമാർ എന്നിവർ ചേർന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവനെ ഏൽപ്പിച്ചു.  കർഷകസംഘത്തി​ന്റെ വിവിധ ഘടകങ്ങളിലെ അം​ഗങ്ങളിൽനിന്നു ശേഖരിച്ച 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകി.
ജില്ലാ എക്സിക്യൂട്ടീവ് അം​ഗം രാജ​ഗോപാലൻനായർ, കൊല്ലം ഏരിയ പ്രസിഡ​ന്റ് ഡി സാബു, സെക്രട്ടറി ആർ വിജയൻ, ഏരിയകമ്മിറ്റി അം​ഗങ്ങളായ എം വിശ്വനാഥൻ, എൻ ജി ശശിധരൻ, ഫൗസി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top