14 November Wednesday

സർക്കാർ നടപ്പാക്കുന്നത് മികവുള്ള പദ്ധതികൾ: മന്ത്രി കെ രാജു

വെബ് ഡെസ്‌ക്‌Updated: Monday Jul 30, 2018
അഞ്ചൽ 
കേരളത്തിൽ എൽഡിഎഫ‌് സർക്കാർ നടപ്പിലാക്കുന്നത് മെച്ചപ്പെട്ടതും മികവുള്ളതുമായ പദ്ധതികളാണെന്ന് മന്ത്രി കെ
രാജു പറഞ്ഞു. ഇതിന്റെ ഭാഗമായാണ് പൊതുവിദ്യാല
യങ്ങളിൽ മികച്ചസേവനം ഒരുക്കിയത‌്. ഒന്നാംഗഡു വിതരണം  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ 45000 ക്ലാസ് മുറികളാണ് ഹൈടെക്കാക്കിയത് . ഇതിലൂടെ സാധാരണക്കാരുടെ മക്കൾക്കും ഹൈടെക് പഠനത്തിന് അവസരമുണ്ടായി. ലൈഫ് പാർപ്പിടപദ്ധതിയും പാൽ ഉത്പാദത്തിലെ വർധനവും ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങളും സറക്കാരിന്റെ മാതൃകാ പ്രവർത്തനത്തിന്റെ നേട്ടങ്ങളാണ‌്. 
അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് സുജാ ചന്ദ്രബാബു അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി വൈ വർഗീസ് സ്വാഗതം പറഞ്ഞു. സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ അഞ്ചൽ സ്വദേശി സുശ്രിയെ ആദരിച്ചു. പഞ്ചായത്തിൽ ആരംഭിച്ച ഹരിത സേനയുട ഉദ്ഘാടനം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജൂസുരേഷ് ഉദ്ഘാടനം ചെയ്തു. 
സിപിഐ എം അഞ്ചൽ ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, സിപിഐ മണ്ഡലം സെക്രട്ടറി ലിജുജമാൽ, പി വി പ്രശാന്ത്  ഗിരജാമുരളി, എൻ അനികുമാർ, ഗീതാകുമാരി,  ബിന്ദു മുരളി, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി എസ് സതീഷ്  എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഡി രാമാനുജൻ നന്ദി പറഞ്ഞു.
പ്രധാന വാർത്തകൾ
Top