21 November Wednesday
പ്രളയബാധിത പ്രദേശങ്ങള്‍

ഐടിഐ ജീവനക്കാരും പരിശീലനാർഥികളും പ്രവർത്തനയജ്ഞം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

 ചന്ദനത്തോപ്പ്

ഹരിത കേരളം‌, ശുചിത്വമിഷന്‍, കൊല്ലം ജില്ലാ നൈപുണ്യ കർമസേന എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ ഗവണ്‍മെന്റ‌്, പ്രൈവറ്റ് ഐടിഐകളിലെ 50 സാങ്കേതിക ജീവനക്കാരും  200 ഐടിഐ പരിശീലനാർഥികളും ചേർന്ന് പ്രളയബാധിത പ്രദേശങ്ങളായ  റാന്നി, പഴയങ്ങാടി, ചെങ്ങന്നൂർ, ഇടനാട് ,ആറന്മുള കേപ് എന്‍ജിനിയറിങ് കോളേജ്, മാവേലിക്കര വാർഡുകളിലെയും വീടുകളിലെ വൈദ്യുതി, പ്ലംബിങ് ഉപകരണങ്ങള്‍ നന്നാക്കി നൽകുന്ന  പ്രവർത്തനയജ്ഞം തുടങ്ങി. 
ടെക്നിക്കൽ ടീമിൽ വ്യാവസായിക പരിശീലനവകു പ്പ് അഡീ. ഡയറക്ടർ പി  കെ മാധവൻ, ശുചിത്വമിഷൻ കോ‐ ഓർഡിനേറ്റർ ഐസക്, ഇൻസ്പെക്ടർ ഓഫ് ട്രെയിനിങ് നഹാസ്, നോഡൻ ഐടിഐ പ്രിൻസിപ്പല്‍ വിജയൻ, പ്രിൻസിപ്പല്‍മാരായ 
ഖലീലുദീൻ, രജനി, ട്രെയിനിങ് ഓഫീസർ അജയൻ, കോ ‐ ഓർഡിനേറ്റർ ടെന്നീസൺ എന്നി
വർ സന്നധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 
തുടര്‍ന്ന് പതിനഞ്ചു പേരടങ്ങുന്ന സാങ്കേതിക ടീം പ്രളയബാധിത പ്രദേശങ്ങളിൽ താമസിച്ച് സഹായക സെന്ററായി പ്രവർത്തികുന്നതിനും ഇലക്ട്രിക്കൽ, പ്ലംബിങ് ,വയർമാൻ, കാർപ്പന്റർ, വെൽഡർ, ഇലക്ട്രോണിക്സ്, മെക്കാനിക്   വിഭാഗങ്ങളുടെ സേവനം നല്‍കും. സേവനങ്ങൾക്ക് ഫോണ്‍: 9995879699.
പ്രധാന വാർത്തകൾ
Top