25 September Tuesday
മഴക്കെടുതി

സഹായവുമായി പുനലൂർ തുല്യതാ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018
പുനലൂർ
പുനലൂരിലെ സാക്ഷരതാ മിഷന്‍ തുല്യതാകേന്ദ്രത്തിലെ പഠിതാക്കൾക്ക് ഇത്തവണ ഓണാഘോഷങ്ങളില്ലായിരുന്നു. ഓണദിനങ്ങളിൽ  അവർ വെള്ളപ്പൊക്കത്തെ തുടർന്ന് ചെളി നിറഞ്ഞ ഗ്രാമങ്ങളിൽ ശുചീകരണത്തിരക്കിലായിരുന്നു. പ്രളയദുരന്തം ഉണ്ടായ സമയം മുതൽ പുനലൂരിലേയും സംസ്ഥാനത്തെ വിവിധ ക്യാമ്പുകളിലേയ്ക്കും വിഭവ സമാഹരണം നടത്തിയും വളന്റിയർ പ്രവർത്തനം നടത്തിയും സാക്ഷരതാ മിഷന്റെ പുനലൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ തുല്യതാ കേന്ദ്രം മാതൃകയായി. ആലപ്പുഴ, പത്തനം തിട്ട ജില്ലകളിളേയ്ക്ക് ആവശ്യ സാധനങ്ങളും മരുന്നുകളും വിവിധ സന്നദ്ധ സംഘടനകളുടെയും പഠിതാക്കളുടെയും നേതൃത്വത്തിൽ സംഭരിച്ച് 'താരകം' സാന്ത്വനസേന വഴി ദുരിതമേഖലകളിൽ എത്തിക്കുകയായിരുന്നു.  ഇത്തവണത്തെ ഓണാഘോഷ പരിപാടിയ്ക്കായി  കരുതിവച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ നിധിയിലേയ്ക്ക് നൽകി. ഓണക്കോടികൾ ക്യാമ്പുകൾക്ക് നൽകി.
സെന്റർ കോ   ഓർഡിനേറ്റർ വി സുരേഷ് കുമാറിന്റെയും അധ്യാപകരുടെയും പഠിതാക്കളുടെയും നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 
ക്യാമ്പുകളിലേക്കുള്ള സഹായ പ്രവർത്തനങ്ങൾക്ക‌് നഗരസഭാ ചെയർമാൻ എം എ രാജഗോപാൽ ഒപ്പമുണ്ടായിരുന്നു.  രണ്ടാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി സാക്ഷരതാ പ്രവർത്തകരുടെ 25 പേരടങ്ങുന്ന ടീം ദുരന്ത മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായെത്തി. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന്  വീടുകളിലേക്ക‌് മടങ്ങിയവർക്ക് ആവശ്യ സാധനങ്ങളും സംഭരിച്ചു കൈമാറി. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top