18 November Sunday
ശുചീകരണം പൂർത്തിയായി

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ച സ്‌കൂളുകൾ ഇന്ന് തുറക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018
കൊല്ലം 
ജില്ലയിൽ മഴക്കെടുതിയെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചിരുന്ന സ്‌കൂളുകൾ ബുധനാഴ‌്ച തുറക്കും. 
ക്യാമ്പുകൾ പ്രവർത്തിച്ച സ്‌കൂളുകളിൽ  സർക്കാർ നിർദേശമനുസരിച്ച്  ശുചീകരണം പൂർത്തിയാക്കി. ജില്ലയിൽ 74 സ്‌കൂളുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്നത്. ഇതിൽ ഭൂരിഭാഗം ക്യാമ്പുകളിൽനിന്നും ആളുകൾ കഴിഞ്ഞയാഴ്ച അവസാനത്തോടെ വീടുകളിലേക്ക് മടങ്ങിയിരുന്നു. 
നിലവിൽ ഒരു സ്‌കൂളിലും ക്യാമ്പ് പ്രവർത്തിക്കുന്നില്ല. തദ്ദേശഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, ശുചിത്വമിഷൻ, പൊലീസ്, നാഷണൽ സർവീസ് സ്‌കീം എന്നിവ സംയുക്തമായി നടത്തിയ ശുചീകരണത്തിൽ സ്‌കൂളുകളിലെ അധ്യാപകരും പങ്കുചേർന്നു. 
സ്‌കൂൾ ടോയ‌് ലറ്റുകൾ അ
ണുവിമുക്തമാക്കുകയും കുടി
വെള്ള ടാങ്കുകൾ ശുചീകരിക്കുകയും ചെയ്തു. ക്ലാസ് മുറികൾ ലോഷൻ ഉപയോഗിച്ച് കഴുകി. സ്‌കൂൾ പരിസരങ്ങളിലെ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു. 
ജില്ലാ പ്ലാനിങ‌് ഓഫീസർ പി ഷാജിക്കായിരുന്നു ശുചീകരണത്തിന്റെ ഏകോപനച്ചുമതല. ശുചീകരണം പൂർത്തിയായതായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top