23 April Monday
ബാങ്കുകള്‍ സര്‍ട്ടിഫിക്കറ്റ്

നല്‍കുന്നില്ല; നെല്‍കര്‍ഷകര്‍ ദുരിതത്തില്‍

വെബ് ഡെസ്‌ക്‌Updated: Thursday Dec 28, 2017
 
എഴുകോണ്‍ > നെല്‍കര്‍ഷകര്‍ക്ക് ബാങ്കുകള്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സപ്ളൈകോ സംഭരിച്ച നെല്ലിന്റെ പണം ലഭിക്കുന്നില്ലെന്ന് പരാതി . നെല്ല് നല്‍കുന്ന കര്‍ഷകര്‍ക്ക് സപ്ളൈകോ ടോക്കണ്‍ രസീതാണ് നല്‍കുന്നത്. ഇത് കര്‍ഷകര്‍ അക്കൌണ്ടുള്ള ബാങ്കില്‍ നല്‍കി അവിടെ നിന്നും എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങി കൃഷി ഓഫീസ് മുഖേന സപ്ളൈകോയ്ക്ക് അയക്കണം. എങ്കില്‍ മാത്രമേ പണം അക്കൌണ്ടില്‍ എത്തുകയുള്ളൂ. എന്നാല്‍ രസീതുമായി എത്തുന്ന കര്‍ഷകര്‍ക്ക് ബാങ്കുകള്‍ എലജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. സപ്ളൈകോയും ബാങ്കുകളും കര്‍ഷകരെ വലയ്ക്കുകയാണെന്ന് ഏലാ സമിതികള്‍ ആരോപിക്കുന്നു. അധികൃതര്‍ ഇടപെട്ട് സപ്ളൈകോയ്ക്ക് നല്‍കിയ നെല്ലിന്റെ പണം  കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്ന് കരീപ്ര പാട്ടുപുരയ്ക്കല്‍ ഏലാ സമിതി സെക്രട്ടറി ബി ചന്ദ്രശേഖരപിള്ള ആവശ്യപ്പെട്ടു.
 
 
പ്രധാന വാർത്തകൾ
Top