Top
19
Monday, February 2018
About UsE-Paper

നിയന്ത്രണംവിട്ട കാറിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്

Thursday Dec 28, 2017
വെബ് ഡെസ്‌ക്‌

 

കരുനാഗപ്പള്ളി > ദേശീയ പാതയില്‍ പുള്ളിമാന്‍ ജങ്ഷനു സമീപം കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ബുധനാഴ്ച ഉച്ചയ്ക്ക് മണിയോടെയായിരുന്നു സംഭവം.ഓച്ചിറ ഭാഗത്തു നിന്നും കരുനാഗപ്പള്ളിയിലേക്കു വന്ന മാരുതി ആള്‍ട്ടോ കാര്‍ പുള്ളിമാന്‍ ജംഗ്ഷനിലെ പെട്രോള്‍ പമ്പിനു സമീപം സ്കൂട്ടര്‍ യാത്രക്കാരായ കുടുബത്തെ ഇടിച്ചശേഷം എതിര്‍ ദിശയില്‍ നിന്നും വന്ന സ്കൂട്ടര്‍ യാത്രക്കാരെയും ഇടിക്കുകയായിരുന്നു. തലകീഴായി മറിഞ്ഞ കാര്‍ സമീപത്തെ പുക പരിശോധനാ കേന്ദ്രത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലും സമീപത്തു നിന്ന ഓട്ടോ ഡ്രൈവറേയും ഇടിച്ചു വീഴ്ത്തി. 
ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നു പേരെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവരെ കരുനാഗപ്പള്ളിയിലെയും ശാസ്താംകോട്ടയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരായ ഇടക്കുളങ്ങര പുലിയൂര്‍ വഞ്ചി തെക്ക് കൊട്ടാരത്തറ വടക്കതില്‍ നിജീഷ് (28), സഹോദരി നിഖില (22), ആട്ടോ ഡ്രൈവര്‍ ഇടക്കുളങ്ങര തോപ്പില്‍ ലക്ഷം വീട്ടില്‍ പ്രസന്നന്‍ (48) എന്നിവരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. 
സ്കൂട്ടര്‍ യാത്രക്കാരായ തഴവ,കുറ്റിപ്പുറം, പക്ഷി തറയില്‍ അന്‍സര്‍, ഭാര്യ റജീന, മകന്‍ അല്‍സാഹ് എന്നിവരാണ് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്ന ഓച്ചിറ സ്വദേശികളായ അന്‍വര്‍ഷാ, അര്‍ജുന്‍, ഷഫീന്‍, രാഹുല്‍ എന്നിവരാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലുള്ളത്.അപകടത്തെ തുടര്‍ന്ന് ഏറെ നേരം ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.
 

Related News

കൂടുതൽ വാർത്തകൾ »