26 September Wednesday

വിദ്യാര്‍ഥിക്ക് ഉപരിപഠന സഹായം

വെബ് ഡെസ്‌ക്‌Updated: Thursday Jun 28, 2018
ചടയമംഗലം 
ഗുരുധർമ പ്രചാരണസഭ ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെയും മാതൃവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ  ഉന്നതവിജയം നേടിയ നിർധന കുടുംബത്തിലെ വിദ്യാർഥിക്ക് ഉപരിപഠന സഹായം നൽകി. പ്ലസ‌്ടു പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയ പുത്തൻവിള പുത്തൻവീട്ടിൽ പരേതനായ രവിയുടെയും ഗിരിജയുടെയും മകൾ ഗോപികാ രവിക്കാണ് ധനസഹായം കൈമാറിയത്. ടാർപ്പോളിൻ കെട്ടിയ വീട്ടിലിരുന്ന് ട്യൂഷനില്ലാതെ പഠിച്ചാണ് എല്ലാ വിഷയത്തിനും എപ്ലസ‌് നേടിയത്. മെഡിസിന് ചേർന്ന് പഠിക്കാനുള്ള ഗോപികയുടെ മോഹത്തിനാണ് സഭ കൈത്താങ്ങാകുന്നത്.  ജില്ലാ പ്രസിഡന്റ് സോദരൻ ഉദ്ഘാടനം ചെയ്തു. എം രാജു അധ്യക്ഷനായി.  ജി  മധുസൂദനൻ സ്വാഗതം പറഞ്ഞു. വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജി സനിൽ ധനസഹായവും വാർഡ് അംഗം പിആർ പുഷ്കരൻ ഉപഹാരവും കൈമാറി. സുനിൽചന്ദ്രൻ, രാജശേഖരൻ, എസ് പ്രേംകുമാർ, എസ് ആർ രഞ്ജിത‌്, രാജേന്ദ്രപ്രസാദ്, ഡോ. എസ് ഗോപിനാഥൻ, സുമ മനു എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top