17 November Saturday

വിമലകുമാരിയുടെ തൂലികയില്‍ പിറക്കുന്നത് നിറമുള്ള കവിതകള്‍

സ്വന്തം ലേഖകൻUpdated: Thursday Jun 28, 2018

 

അഞ്ചൽ
എൺപതിലും വിമലകുമാരിക്ക‌് വായനയും എഴുത്തും ദിനചര്യയാണ്. വായനപക്ഷാചരണ വേളയില്‍ റിട്ട. ഹെഡ്മിസ്ട്രസ് അഞ്ചൽ പനയഞ്ചേരി ത്രിവേണിയിൽ വിമലകുമാരി  വായിച്ചു തീര്‍ക്കുന്നത് വിലപ്പെട്ട സാഹിത്യ കൃതികളാണ്. വെറുതെയുള്ള വായനയല്ല  അതിന്റെ നിരൂപണവും തയ്യാറാക്കും. പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായനക്കു
റിപ്പ് മത്സരത്തിൽ ഒന്നാം
സ്ഥാനവും വിമലകുമാരി നേടിയിരുന്നു. 
വിമലകുമാരിയുടെ അമ്പതോളം പുസ്തങ്ങളുടെ കുറിപ്പാണ് മത്സരത്തിൽ സമർപ്പിച്ചത്. തത്തമ്മയടക്കം നിരവധി ബാലസാഹിത്യങ്ങളിൽ   കവിത  പ്രസിദ്ധീകരിച്ചിട്ടുണ്ട്.  എഴുപത്താറാം വയസ്സിൽ  ഒന്നാമത്തെ പുസ്തകം  പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ പുസ്തകം എണ്‍പതാം വയസ്സിൽ.
രചിച്ച ഓർമയിൽ മുളയ്ക്കുന്ന വിത്തുകൾ  സാഹിത്യകാരൻ സേതു അവതാരിക എഴുതി.  കോഴിക്കോട് ലോഗോസ് ബുക്സാണ്  പ്രസാധകര്‍. 35 വർഷത്തെ അധ്യാപക ജീവിതത്തിൽനിന്നു വിരമിച്ച ശേഷവും വായനയ്ക്കും എഴുത്തിനും കൂടുതൽ സമയം നീക്കിവെച്ചു. ഭർത്താവ് കൃഷ്ണപിളളയും   എല്ലാവിധ പ്രോത്സാഹനവും നല്കിയിരുന്നു.  തടിക്കാട് ഹയർസെക്കന്‍ഡറി സ്ക്കൂളിലെ മലയാളം  അധ്യാപകനും 
പുരോഗമന കലാസാഹിത്യസംഘം അഞ്ചൽ ഏരിയ സെക്രട്ടറിയുമായ അജിത്കൃഷ്ണൻ അമ്മയ്ക്ക്   പ്രോത്സാഹനവുമായി ഒപ്പമുണ്ട്. 
അജിത്കൃഷ്ണന്റെ സുഹൃത്തും എഴുത്തുകാരനുമായ എൻ ബി സുരേഷാണ് വിമലകുമാരിയുടെ കവിതാ പുസ്തകങ്ങൾ പുറം ലോകത്ത് എത്തിക്കാൻ സഹായിച്ചത്.  53 ചെറുകവിതകളടങ്ങിയ കളർചോക്ക്  എന്ന പുസ്തകവും പ്രസിദ്ധീകരച്ചിട്ടുണ്ട്.  
പ്രധാന വാർത്തകൾ
Top