14 November Wednesday

ബിഎസ്എൻഎൽ ജീവനക്കാരുടെ റിലേ നിരാഹാര സത്യഗ്രഹം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018
കൊല്ലം
പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനെ സ്വകാര്യ മേഖലയ‌്ക്ക‌്  വിൽക്കാനുള്ള നീക്കത്തിൽനിന്ന‌് കേന്ദ്രസർക്കാർ പിന്മാറുക, ഫോർ ജി സ‌്പെക്ട്രം തുടങ്ങാൻ അടിയന്ത
രമായി അനുമതി നൽകുക, മൂന്നാം ശമ്പള പരിഷ്കരണം നടപ്പാക്കുക, പെൻഷൻ വിഹിതം ഈടാക്കുന്നതിന‌്    ജീവനക്കാ
രുടെ ശമ്പളം അടിസ്ഥാനമാക്കുക, പെൻഷൻ  പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്  ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി  ബിഎസ്എൻഎൽ യൂണിയനുകളുടെയും അസോസിയേഷനുകളുടെയും സംയുക്താഭിമുഖ്യത്തിൽ വെള്ളയിട്ടമ്പലം പ്രിൻസിപ്പൽ ജിഎം ഓഫീസി
നു മുമ്പിൽ നടന്നുവന്ന ത്രിദിന റിലേ നിരാഹാര സത്യഗ്രഹം സമാപിച്ചു. 
ബിഎസ്എൻഎൽഇയു  സംസ്ഥാന സെക്രട്ടറി സി സന്തോഷ് കുമാർ  വ്യാഴാഴ‌്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. എൻഎഫ്ടിഇ ജില്ലാ സെക്രട്ടറി എസ് ബഷീർ അധ്യക്ഷനായി. എസ്എൻഇഎ സംസ്ഥാന കമ്മിറ്റി അംഗം ഇ വി സലിംകുമാർ സ്വാഗതം പറഞ്ഞു. ബിഎസ്എൻഎൽഇയു സംസ്ഥാന അസിസ്റ്റന്റ‌് സെക്രട്ടറി കെ എൻ ജ്യോതി ലക്ഷ്മി, ജില്ലാ സെക്രട്ടറി സി മുരളീധരൻപിള്ള, എൻജിഒ യൂണിയൻ അസിസ്റ്റന്റ‌് സെക്രട്ടറി പ്രേമൻ, എഐബിഡിപിഎ ജില്ലാ സെക്രട്ടറി എൻ ശശിധരൻനായർ, മാത്യൂസ് മാത്യു, മനോജ്,  വി ശശിധരൻ,  കെ മോഹനൻപിള്ള, വി അമൃത് ലാൽ എന്നിവർ സംസാരിച്ചു. ബിഎസ്എൻഎൽഇയു സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഡി അഭിലാഷ് നന്ദി പറഞ്ഞു.  
ബിഎസ്എൻഎൽഇയു, എൻഎഫ്ടിഇ,  എസ്എൻഇഎ, എഐബിഎസ്എൻഎൽഇഎ, സേവാ ബിഎസ്എൻഎൽ  സംഘടനകളാണ്  സത്യഗ്രഹത്തിൽ പങ്കെടുത്തത്.  
 
പ്രധാന വാർത്തകൾ
Top