17 November Saturday

ദുരിതാശ്വാസനിധിയിലേക്ക് കരുനാഗപ്പള്ളിയിൽനിന്ന‌് 21,30,705 രൂപ

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018
കരുനാഗപ്പള്ളി
പ്രളയദുരിതം അനുഭവിക്കുന്നവർക്കായി സിപിഐ എം പ്രവർത്തകർ കരുനാഗപ്പള്ളി ഏരിയയിൽനിന്നു ശേഖരിച്ചു നൽകിയത് 21,30,705 രൂപ. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഒമ്പത് ലോക്കൽ അതിർത്തിയിലെ വിവിധ ബ്രാഞ്ചുകളിൽ പ്രവർത്തകർ ഭവന സന്ദർശനം നടത്തി ഹുണ്ടിക കലക‌്ഷനിലൂടെ ലഭിച്ച പണം ജില്ല, സംസ്ഥാന കമ്മിറ്റികൾ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. കരുനാഗപ്പള്ളി ടൗൺ ലോക്കൽ 3,33,5000, കുലശേഖരപുരം നോർത്ത് 3,75,000, തൊടിയൂർ 2,80,000, ആലപ്പാട് 2,53,540, ക്ലാപ്പന കിഴക്ക് 2,45,020, കല്ലേലിഭാഗം 2,35,020, ക്ലാപ്പന പടിഞ്ഞാറ് 1,83,500 കരുനാഗപ്പള്ളി വെസ്റ്റ് 1,59,085, കുലശേഖരപുരം സൗത്ത് 1,56,040 എന്നിങ്ങനെയാണ് വിവിധ ലോക്കൽ കമ്മിറ്റികൾ ഫണ്ട് ശേഖരിച്ചു നൽകിയത്. കൂടാതെ ഓണക്കോടി ദുരിതബാധിതർക്ക് എന്ന പേരിൽ ബ്രാഞ്ചുകൾ വഴി പുതുവസ്ത്രങ്ങൾ ശേഖരിക്കുന്ന പ്രവർത്തനം വിജയകരമായി നടക്കുന്നതായും ദുരിതാശ്വാസ പ്രവർത്തനങ്ങളോട് സഹകരിച്ച എല്ലാവർക്കും സിപിഐ എം നന്ദി അറിയിക്കുന്നതായും ഏരിയ സെക്രട്ടറി പി കെ ബാലചന്ദ്രൻ പറഞ്ഞു.
പ്രധാന വാർത്തകൾ
Top