22 November Thursday

അംബേദ്കർ ഗ്രാമം പദ്ധതിക്ക്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018
കരുനാഗപ്പള്ളി 
പട്ടികജാതി കോളനികളുടെ വികസനത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതിക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി.  
നഗരസഭയിലെ 21‐ാം ഡിവിഷനിലെ മൂത്തേത്ത്  കോളനിയിലാണ് പദ്ധതി നടപ്പാക്കുന്നത്. കരുനാഗപ്പള്ളി മണ്ഡലത്തിലെ രണ്ടു കോളനിയിലാണ് ഒരു കോടി രൂപ വീതമുളള അബേദ്കർ ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. മൂത്തേത്ത് കോളനിയിൽ ഹൗസിങ‌് ബോർഡ് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ പ്രകാരമാണ് പദ്ധതി. പദ്ധതിയുടെ  ഉദ‌്ഘാടനം  ആർ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. വൈസ്ചെയർമാൻ ആർ രവീന്ദ്രൻപിള്ള അധ്യക്ഷനായി. ഓച്ചിറ ബ്ലോക്ക്പട്ടികജാതി വികസന ഓഫീസർ എ രാകേഷ് പദ്ധതി വിശദീകരണം നടത്തി. 
വികസന സ്ഥിരംസമിതി അധ്യക്ഷ വസുമതി സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ സുരേഷ് പനക്കുളങ്ങര, പി ശിവരാജൻ, പ്രതിപക്ഷ പാർലമെന്ററി പാർടി ലീഡർ എം കെ വിജയഭാനു, നഗരസഭാ കൗൺസിലർമാരായ സി വിജയൻപിള്ള, മുനമ്പത്ത് ഗഫൂർ, ഷംസുദീൻ, സീനത്ത്, മോഹൻദാസ്, ഹൗസിങ‌് ബോർഡ് എക്സിക്യൂട്ടീവ് എൻജിനിയർ സുരേഷ‌്കുമാർ, റീജ്യണൽ എൻജിനിയർ ഗോപകുമാർ,  ശ്രീലത, വിജയമ്മ ലാലി, കരിമ്പാലിൽ സദാനന്ദൻ, എം എസ് ഷൗക്കത്ത് എന്നിവർ സംസാരിച്ചു. 
പദ്ധതി നടപ്പാക്കുന്ന തൊടിയൂർ പഞ്ചായത്തിലെ അംബേദ്കർ കോളനിയിൽ നടപ്പാക്കേണ്ട വികസന പദ്ധതികൾ സംബന്ധിച്ച് മാസ്റ്റർ പ്ലാൻ തയ്യാറായി. ലാൻഡ‌് ഡെവലപ്മെന്റ് ബോർഡാണ് തയ്യാറാക്കുന്നത്.
പ്രധാന വാർത്തകൾ
Top