23 April Monday

യാത്രക്കാര്‍ക്ക് സമ്മാനിച്ചത് സാമ്പത്തിക നഷ്ടം

വെബ് ഡെസ്‌ക്‌Updated: Saturday Dec 23, 2017

 

കൊല്ലം > പന്ത്രണ്ട് ദിവസം മെമു, പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കിയത് റെയില്‍വേയ്ക്ക് കാര്യമായ നഷ്ടമുണ്ടാക്കിയില്ലെങ്കിലും യാത്രക്കാര്‍ക്ക് സമ്മാനിച്ചത് സാമ്പത്തിക നഷ്ടം. പ്രത്യേകിച്ച് സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക്. സീസണ്‍ ടിക്കറ്റ് നല്‍കുന്നതുവഴി റെയില്‍വേയ്ക്ക് മുന്‍കൂട്ടി പണം കിട്ടിയത് മിച്ചവും ട്രെയിന്‍ ഇല്ലാത്തുമൂലം സീസണ്‍ ടിക്കറ്റ് പ്രയോജനപ്പെടാത്തത് യാത്രക്കാര്‍ക്ക് നഷ്ടവുമായി. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്ക് പോകുന്നവരും വിദ്യാര്‍ഥികളും ആയിരുന്നു യാത്രക്കാരില്‍ ഏറെയും. ഇവരില്‍ മഹാഭൂരിപക്ഷത്തിനും സീസണ്‍ ടിക്കറ്റുമുണ്ട്. സീസണ്‍ ടിക്കറ്റ് ഇല്ലാത്ത മറ്റ് യാത്രക്കാരുടെ ടിക്കറ്റ് വരുമാനം 12 ദിവസം നിലച്ചത് റെയില്‍വേയ്ക്കും നഷ്ടമാണ്. 
 
പ്രധാന വാർത്തകൾ
Top