25 September Tuesday
പുനലൂർ‐ ചെങ്കോട്ട റെയിൽപാത

സർവീസ് പുനഃസ്ഥാപിച്ചില്ല; തെന്മലയിൽ മണ്ണും പാറയും നീക്കുന്നത‌് വൈകുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018

തെന്മല എം എസ് എല്ലിൽ റയിൽ പാതയിൽ വീണ പാറപൊട്ടിച്ചു മാറ്റുന്നു

പുനലൂർ
പുനലൂർ‐ ചെങ്കോട്ട റെയിൽപ്പാതയിൽ തെന്മലയിൽ മണ്ണും പാറയും നീക്കി ട്രെയിൻ  സർവീസ് പുനഃസ്ഥാപിക്കാൻ വൈകുന്നു. കനത്ത മഴയിൽ തെന്മല മൂന്ന് കണ്ണറ പലത്തിന‌് സമീപം മലയുടെ വശം ഇടിഞ്ഞ‌് ട്രാക്കിലേക്ക് പതിച്ചിരുന്നു. 
കൂറ്റൻ പാറകളും, മരങ്ങളും, മണ്ണും ഉൾപ്പെടെ ട്രാക്കിൽ  പതിച്ചതിനാൽ  100 മീറ്ററോളം റെയിൽവേ ട്രാക്ക് ഉൾപ്പെടെ  നശിക്കുകയും ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയുമായിരുന്നു. തുടക്കത്തിൽ കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ഇവിടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണും പാറയും മാറ്റുന്നപണികൾ നിർത്തി വയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ റെയിൽവേ അധികൃതർ പാത സജ്ജമാക്കാൻ പണികൾ പുനഃരാരംഭിച്ചെങ്കിലും കൂറ്റൻ പാറകൾ പൊട്ടിച്ചു നീക്കൽ ബുദ്ധിമുട്ടാകുകയാണ്. റെയിൽവേ ചീഫ് എൻജിനിയർ ഉൾപ്പെടെ ഉള്ളവർ സ്ഥലത്തെത്തി കരാറുകാർക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ദേശീയപാതയിൽ യാത്രാ നിരോധനത്തിനൊപ്പം റെയിൽ ഗതാഗതം കൂടി തടസ്സപ്പെട്ടതോടെ കേരള‐തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ യാത്രയും ചരക്കു നീക്കവും  സ്തംഭിച്ചിരിക്കുകയാണ്. ട്രെയിൻ സർവീസ് ആരംഭിക്കാൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേണ്ടി വരും എന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്.
പ്രധാന വാർത്തകൾ
Top