25 September Tuesday

സമ്മേളന വീഡിയോ വൈറലായി

സ്വന്തം ലേഖകന്‍Updated: Saturday Jun 23, 2018
 
സ. അജയപ്രസാദ് നഗർ
എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറങ്ങിയ പ്രമോ വീഡിയോ വൈറലായി. മൂന്നു മിനിറ്റ‌് ദൈർഘ്യമുള്ള വീഡിയോയിൽ പതാക ഉയർത്തുന്നതു മുതൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൊതുസമ്മേളനം  ഉദ്ഘാടനം ചെയ്യുന്നതുവരെ ഉൾപ്പെടുത്തിട്ടുണ്ട്.  മുൻ എസ്എഫ്‌ഐ പ്രവർത്തകരാണ് വീഡിയോ നിർമാണത്തിനു പിന്നിൽ. കൊല്ലം സ്വദേശിയും  മുൻ ജില്ലാ കമ്മിറ്റി അംഗവും സിനിമ അസിസ്റ്റന്റ‌് ഡയറക്ടറുമായ നാഗരാജിന്റേതാണ് ആശയവും സംവിധാനവും. സൻഫീറിന്റെ വരികൾക്ക് ശാസ്ത്രജ്ഞനായ ജൂബ് മുഹമ്മദാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. സമ്മേളനത്തിന്റെ ലോഗോ രൂപകൽപ്പന നിർവഹിച്ച ഫെബിയാണ് ക്യാമറ. 
ഒരുമാസം എടുത്ത് എഴുതിയ വരികൾ സാധാരണ വിപ്ലവസമ്മേളന ഗാനങ്ങൾക്ക് അപ്പുറം ന്യൂജൻ ട്രെന്റുകൾ ഉൾപ്പെടുത്തിയാണ് ചിട്ടപ്പെടുത്തിയത്. കഴിഞ്ഞ ഒരു രാത്രിയാണ് മിക്‌സിങ്ങിനും എഡിറ്റിങ്ങിനും എടുത്ത സമയം. 
പതാക ജാഥ സമ്മേളന നഗരിയിലെത്തി പതാക ഉയർത്തിയതും വിദ്യാർഥി റാലിയിലെ ഒാരോ ദൃശ്യങ്ങളും ഇഴമുറിയാതെ ഉൾപ്പെടുത്തി. 
കൂടാതെ പ്രധാന നേതാക്കളും കൊല്ലത്തിന്റെ പ്രകൃതി സൗന്ദര്യവും വീഡിയോയെ വ്യത്യസ്തമാക്കി. വെള്ളിയാഴ്ച രാവിലെ യൂട്യൂബിലും എസ്എഫ്‌ഐ ബ്ലോഗിലും അപ്പ്‌ലോഡ് ചെയ്ത വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. സമ്മേളനത്തിലും വീഡിയോ പ്രദർശിപ്പിച്ചു. എസ്എഫ്‌ഐയുടെ മറ്റൊരു കൂട്ടായ്മയാണ് സമ്മേളന പ്രമോ വീഡിയോ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top