19 September Wednesday

പ്രളയബാധിതര്‍ക്ക് കൈത്താങ്ങൊരുക്കി സുമനസ്സുകള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018
ചടയമം​ഗലം
പ്രളയബാധിതർക്ക് കൈത്താങ്ങുമായി കൂടുതൽപേർ രം​ഗത്ത്. അമ്പലംമുക്ക് ചന്ദ്ര​ഗിരിയിൽ ജി സുധാകരന്റെ മകൾ തേവന്നൂർ ​ഗവ. എച്ച്എസ്എസിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനി നമിതാ എസ് കരൺ തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഓണാഘോഷത്തിന് സ്വരൂക്കൂട്ടിയ കുടുക്കയാണ് സിപിഐ എം ജില്ലാ കമ്മിറ്റി അം​ഗം പി കെ ബാലചന്ദ്രനെ ഏൽപ്പിച്ചത്. ഇളമാട് ലോക്കൽ കമ്മിറ്റി അം​ഗം ആർ ഹരിയും ഒപ്പമുണ്ടായിരുന്നു.
ഇളമാട് മദർ തെരേസ ആൻഡ് പാലിയേറ്റീവ് കെയര്‍  ഒരുലക്ഷം രൂപയുടെ അവശ്യസാധനങ്ങൾ വാങ്ങി നല്‍കി.  പാലിയേറ്റീവ് കെയർ പ്രസിഡന്റ‌് പി കെ ബാലചന്ദ്രൻ, സെക്രട്ടറി ഷീലാ സജീവ് എന്നിവരിൽ നിന്നും സാധനങ്ങള്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അം​ഗം  പി കെ ​ഗുരുദാസൻ, ജില്ലാ സെക്രട്ടറി എസ് സുദേവൻ എന്നിവർ ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റി അം​ഗങ്ങളായ ഡി രാജപ്പൻനായർ, കരിങ്ങന്നൂർ മുരളി, കെ ജോയി എന്നിവരും പങ്കെടുത്തു.
നിലമേൽ സർവ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട‌് ലക്ഷം രൂപ നൽകി. ഡയറക്ടർ ബോർഡ് അം​ഗങ്ങള്‍, ജീവനക്കാരുടെ രണ്ട‌് ദിവസത്തെ വേതനമടക്കം സ്വരൂപിച്ച തുകയാണ് നൽകിയതെന്ന് പ്രസിഡന്റ‌്  എം ഹാഷിം, സെക്രട്ടറി ജലീല എന്നിവർ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top