Top
23
Tuesday, January 2018
About UsE-Paper
വിജിലന്‍സ് കോടതിവിധി:

പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണ: മന്ത്രി മേഴ്സിക്കുട്ടിഅമ്മ

Thursday Dec 21, 2017
വെബ് ഡെസ്‌ക്‌
 
കൊല്ലം > ഇടതുപക്ഷ സര്‍ക്കാര്‍ കശുവണ്ടി മേഖലയില്‍ സ്വീകരിച്ച നടപടികളെ ചോദ്യം ചെയ്ത് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പരാതി  തള്ളിയ കോടതിവിധി  കൂടുതല്‍ ഊര്‍ജിതവും ശക്തവുമായ നടപടികളുമായി മുന്നോട്ട് പോകാന്‍ പ്രേരണയാകുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ അറിയിച്ചു.
അടഞ്ഞുകിടന്നിരുന്ന കശുവണ്ടി ഫാക്ടറികളും തുറക്കാന്‍ കഴിഞ്ഞത് സര്‍ക്കാര്‍ സ്വീകരിച്ച ഊര്‍ജിത ശ്രമങ്ങളുടെ ഫലമാണ്.അധികാരത്തില്‍ വന്ന് നൂറ് ദിവസത്തിനകം പൊതുമേഖലയിലെ 40 ഫാക്ടറികളും തുറന്നു.  അതിനോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ 400-ല്‍ അധികം ഫാക്ടറികള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. 40 പൊതുമേഖലാഫാക്ടറികള്‍ ഇപ്പോഴും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് പരാതിയതുമായി മുന്നോട്ടുവന്നവരുടെ ലക്ഷ്യം. ഇത് ഫലവത്താകാതെ വന്നപ്പോഴാണ് വിജിലന്‍സ് കോടതിയില്‍ പരാതിയുമായി പോയതെന്നും മന്ത്രി പറഞ്ഞു. 
 

Related News

കൂടുതൽ വാർത്തകൾ »