20 October Saturday

യുവാവിനെ കൊന്ന‌് കത്തിച്ച സംഭവം: മുഖ്യപ്രതി അറസ‌്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 21, 2018

അനു അജു

 തിരുവനന്തപുരം

കഠിനംകുളം സ്വദേശിയായ യുവാവിനെ കൊന്നശേഷം മൃതദേഹം തമിഴ്നാട്ടിലെ ശുചീന്ദ്രത്തിനുസമീപം കൊണ്ടുപോയി കത്തിച്ച സംഭവത്തിൽ പ്രധാന പ്രതി ഉൾപ്പെടെ രണ്ടുപേരെകൂടി അറസ‌്റ്റ‌് ചെയ‌്തു. വലിയതുറ വാട്ട്സ് റോഡിൽ താമസിക്കുന്ന   അനു അജു (27), കഴക്കൂട്ടം ഗേറ്റ്മുക്ക് പൂക്കാരിവിളാകം വീട്ടിൽ  ജിത്തു എന്ന ജിതിൻ (22) എന്നിവരെയാണ‌് അറസ്റ്റ‌് ചെയ‌്തത‌്.  ഒളിവിൽ കഴിഞ്ഞ അനു അജുവിനെ സിറ്റി ഷാഡോ പൊലീസാണ‌്‌ പിടികൂടിയത‌്. വാഹന മോഷണക്കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുന്ന ജിതിനെ ജയിലിൽ എത്തി അറസ്റ്റ‌് രേഖപ്പെടുത്തുകയായിരുന്നു. അനു അജുവിന്റെ അമ്മ അൽഫോൺസ, ഇയാളുടെ ഭാര്യ രേഷ്മ എന്നിവരെ കഴിഞ്ഞദിവസം  അറസ‌്റ്റ‌് ചെയ‌്തിരുന്നു. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിന് സമീപം  മണക്കാട്ട് വീട്ടിൽ  ആകാശി(22)നെയാണ് അനുവിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം കഴിഞ്ഞ മാർച്ച് 31ന് കൊലപ്പെടുത്തി  തമിഴ്നാട്ടിലെ  കൊറ്റയടി കൊണ്ടുപോയി കത്തിച്ചത്. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top