20 November Tuesday
ദുരിതാശ്വാസ ക്യാമ്പ‌്

പ്ലാസ്റ്റിക‌് മാലിന്യങ്ങള്‍ ശുചിത്വ സാഗരം പദ്ധതിയ്ക്ക് ഉപയോഗിക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

 

കൊല്ലം
 ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലെയും സാധന സമാഹരണ കേന്ദ്രങ്ങളിലെയും പ്ലാസ്റ്റിക‌് മാലിന്യങ്ങൾ  ശുചിത്വ സാഗരം പദ്ധതിയിൽ ഉപയോഗിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. 
മൺറോതുരത്ത്, നെടുമ്പന, പേരൂർ മീനാക്ഷി വിലാസം സ്‌കൂൾ മറ്റ് ദുരിതാശ്വാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് പ്ലാസ്റ്റിക‌് സമാഹരിക്കുന്നത്. പ്ലാസ്റ്റിക‌് മാലിന്യങ്ങൾ വൃത്തിയാക്കി സമാഹരിച്ചു വയ്ക്കുന്നതിനുളള നിർദേശം ഉദ്യോഗസ്ഥർക്ക് നൽകി. പഞ്ചായത്തുകൾ കേന്ദ്രമാക്കി വെളളപ്പൊക്കത്തോട് അനുബന്ധിച്ചുളള പ്ലാസ്റ്റിക‌് മാലിന്യങ്ങൾ വൃത്തിയാക്കി സമാഹരിക്കുകയാണെങ്കിൽ അവയും പദ്ധതിക്കായി ഉപയോഗിക്കും. 
നീണ്ടകര, ശക്തികുളങ്ങര ഉൾപ്പടെയുളള നഗരപ്രദേശങ്ങളിലെ പഞ്ചായത്തുകളിൽ സമാഹരിക്കുന്ന പ്ലാസ്റ്റിക‌് പദ്ധതിയ്ക്കായി നേരിട്ട് ശേഖരിക്കും.  ദുരിതാശ്വാസ ക്യാമ്പുകളിലെ പ്ലാസ്റ്റിക‌് മാലിന്യങ്ങളുടെ നിർമാർജനം  പൊതുപ്രശ്‌നമായി ഉയർന്നു വന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുളള തീരുമാനം. ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തുന്ന കവർ പ്ലാസ്റ്റിക‌് നിർമിതമാണ്.  അത്  സമാഹരിച്ച് സമൂഹ നന്മയ്ക്കായി ഉപയോഗിക്കുന്നതിലൂടെ  ദുരിതാശ്വാസ പ്രവർത്തനത്തിന്റെ മറ്റൊരു മുഖം കൂടി തുറക്കുകയാണ‌്.  ഇതിനായി ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, പൊതുജനങ്ങളും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രധാന വാർത്തകൾ
Top