19 November Monday

ദുരിതബാധിതർക്ക‌് കശുവണ്ടിത്തൊഴിലാളികൾ ഓണക്കോടി നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

കൊല്ലം

പ്രളയദുരിതത്തിൽപ്പെട്ടവർക്ക‌് ഓണക്കോടി നൽകുന്നതിനായി കശുവണ്ടിത്തൊഴിലാളികളുടെ കൂട്ടായ‌്മ. കശുവണ്ടി വികസന കോർപറേഷന്റെ ആറാം നമ്പർ അയത്തിൽ ഫാക്ടറിയിലെ തൊഴിലാളികളാണ‌് ഓണപ്പുടവ നൽകിയത‌്. 
കോർപറേഷൻ ചെയർമാൻ എസ‌് ജയമോഹൻ തൊഴിലാളികളിൽനിന്ന‌് ദുരിതബാധിതർക്ക‌ു നൽകാനുള്ള ഓണപ്പുടവ ഏറ്റുവാങ്ങി. 
ഓണം കഴിഞ്ഞും തുണിത്തരങ്ങൾ ക്യാമ്പുകളിലേക്ക‌് നൽകുമെന്ന‌് തൊഴിലാളികൾ പറഞ്ഞു. സാരി, തോർത്ത‌്, നൈറ്റി തുടങ്ങിയവയാണ‌് നൽകിയത‌്. 
കോർപറേഷൻ ഫാക്ടറിയിലെ ബോണസ‌് വിതരണത്തിന‌് മുന്നോടിയായാണ‌് തൊഴിലാളികൾ തുണിത്തരങ്ങൾ നൽകിയത‌്. 30 ഫാക്ടറിയിലെ ബോണസ‌് വിതരണം ബുധനാഴ‌്ച അവസാനിക്കും. 12500 തൊഴിലാളികൾക്ക‌് 13 കോടിയാണ‌് വിതരണംചെയ്യുന്നത‌്. 
തൊഴിലാളികൾക്ക‌് 9500 രൂപയും സ്റ്റാഫിന‌് മൂന്നുമാസത്തെയും 12 ദിവസത്തെയും ശമ്പളമാണ‌് ബോണസിനത്തിൽ നൽകുന്നത‌്.
പ്രധാന വാർത്തകൾ
Top