Top
19
Thursday, October 2017
About UsE-Paper

കണക്കില്‍പ്പെടാത്ത സ്വര്‍ണവുമായി 4 ആന്ധ്ര സ്വദേശികള്‍ പിടിയില്‍

Friday Apr 21, 2017
വെബ് ഡെസ്‌ക്‌


കരുനാഗപ്പള്ളി > അനധികൃതമായി സൂക്ഷിച്ച സ്വര്‍ണം പിടികൂടി. കരുനാഗപ്പള്ളിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
കരുനാഗപ്പള്ളി ടൌണിന് സമീപം ക്ഷേത്രത്തിനടുത്തായി സംശയാസ്പദമായി പാര്‍ക്കു ചെയ്തിരുന്ന വാഹനം പരിശോധിച്ചപ്പോഴാണ് കണക്കില്ലാതെ സൂക്ഷിച്ച സ്വര്‍ണം പിടിച്ചെടുത്തത്. ആന്ധ്ര രജിസ്ട്രേഷനുള്ള വാഹനത്തില്‍ 4 പേരാണുണ്ടായിരുന്നത്. ഇവരും ആന്ധ്ര സ്വദേശികളായിരുന്നു.
കരുനാഗപ്പള്ളി എസ്ഐ ശിവകുമാറിന്റെ നേതൃത്യത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലില്‍ ഇവരുടെ പക്കലുണ്ടായിരുന്ന ബാഗുകളില്‍ നിന്ന് സ്വര്‍ണവും പേളും ഉള്‍പ്പടെ പിടിച്ചെടുത്തു. ഇതിന് മതിയായ രേഖകളോ ബില്ലുകളോ ഉണ്ടായിരുന്നില്ല. 50 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഇവരെ പിന്നീട് ആദായനികുതി വകുപ്പിന് കൈമാറി. 10 ലക്ഷത്തിലധികം രൂപ പിന്നീട് ഇവരില്‍ നിന്നും പിഴ ഈടാക്കി. കരുനാഗപ്പള്ളിയിലെ ചെറുകിട സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളില്‍ വിതരണത്തിനായി കൊണ്ടുവന്നതായിരുന്നു സ്വര്‍ണം. പലപ്പോഴും ഇത്തരം സംഘങ്ങള്‍ രേഖകളില്ലാതെയാണ് സ്വര്‍ണം കടത്തുന്നത്. പിടിക്കപ്പെട്ടാല്‍ പിഴയടച്ച് രക്ഷപ്പെടാമെന്ന സൌകര്യവും ഇവര്‍ക്കുണ്ട്.


പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »