23 September Sunday

ദുരിതാശ്വാസം: സിപിഐ എം കലക്ഷൻ സെന്റർ യെച്ചൂരി സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018

പ്രളയ ബാധിത പ്രദേശങ്ങളിൽ നൽകാനായി സിപിഐ എമ്മും മറ്റു ബഹുജനസംഘടനകളും ശേഖരിച്ച സാധനങ്ങൾ അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി സന്ദർശിക്കുന്നു. പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, എം വി ഗോവിന്ദൻ, കെ എൻ ബാലഗോപാൽ എന്നിവർ സമീപം

കൊല്ലം
പ്രളയ ബാധിത പ്രദേശങ്ങളിൽ  ദുരിതം അനുഭവിക്കുന്നവർക്ക് നൽകാനായി സിപിഐ എമ്മും മറ്റു ബഹുജന സംഘടനകളും ശേഖരിച്ച സാധനങ്ങളുടെ കേന്ദ്രം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സന്ദർശിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിലെ ഓഡിറ്റോറിയത്തിലാണ് വിവിധ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. 
ഞായറാഴ്ച പകൽ 12 നാണ‌് യെച്ചൂരി എത്തിയത്. കൊല്ലത്തു നിന്നും പത്തിലധികം ലോഡ് സാധനങ്ങൾ വിവിധ പ്രളയ സ്ഥലങ്ങളിൽ എത്തിച്ചു.വിവിധ സ്ഥലങ്ങളിൽ നിന്നും പാർടി ബന്ധുക്കളും പൊതുജനങ്ങളും ശേഖരിച്ച ഉൽപ്പന്നങ്ങൾ കേന്ദ്രത്തിൽ  ഇപ്പോഴും എത്തുന്നു. പൊളിറ്റ‌് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻസംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം കെ എൻ ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ് സുദേവൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top