Top
23
Tuesday, January 2018
About UsE-Paper

എഫ്ആര്‍ഡിഐ ബില്ലിനെതിരെ ധര്‍ണയും വാഹനജാഥ സമാപനവും

Tuesday Dec 19, 2017
വെബ് ഡെസ്‌ക്‌

 

കൊല്ലം > ജനവിരുദ്ധ എഫ്ആര്‍ഡിഐ ബില്ലിനെതിരെ ധര്‍ണയും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്  ബെഫിയുടെ നേതൃത്വത്തില്‍  ഫെഡറല്‍ ബാങ്ക് സ്റ്റാഫ് യൂണിയന്റെ സമരപ്രചാരണ വാഹനജാഥ സമാപന യോഗവും ചൊവ്വാഴ്ച ചിന്നക്കടയില്‍ നടക്കും. വൈകിട്ട് 5.30ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ ധര്‍ണയും വാഹനജാഥാ സമാപനവും ഉദ്ഘാടനം ചെയ്യും. 
ബാങ്കുകളില്‍ വര്‍ധിച്ചു വരുന്ന കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ ആര്‍ജവം കാണിക്കാത്ത സര്‍ക്കാര്‍ പൊതു മേഖലാ ബാങ്കുകള്‍ ഇല്ലാതാക്കുന്ന നയസമീപനമാണ് എഫ്ആര്‍ഡിഐ ബില്‍ പാസാക്കാനുള്ള നീക്കത്തിലൂടെ നടത്തുന്നത്. ഇതിനെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ ഭാഗമായാണ് ബെഫി ധര്‍ണ. 
ഫെഡറല്‍ ബാങ്കിനെ വിദേശികള്‍ക്ക് വില്‍ക്കരുത്, പുറംകരാര്‍ നിയമനങ്ങള്‍ നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരപ്രചാരണ ജാഥ. ജാഥ ബെഫി സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രന്‍, യൂണിയന്‍ സംസ്ഥാന ജോ. സെക്രട്ടറി പി എച്ച് വനിതാ എന്നിവരാണ് ജാഥ നയിക്കുന്നത്.