22 September Saturday

സെക്രട്ടറിയറ്റ‌് ജീവനക്കാരുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

സെക്രട്ടറിയറ്റ‌് എംപ്ലോയീസ‌് അസോസിയേഷൻ സെക്രട്ടറിയറ്റ‌് ധർണ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ‌്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച‌് സെക്രട്ടറിയറ്റ‌് എംപ്ലോയീസ‌് അസോസിയേഷൻ സെക്രട്ടറിയറ്റ‌് പടിക്കൽ ധർണ നടത്തി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ‌്ഘാടനം ചെയ‌്തു. ആർഎസ‌്എസിനെയും എസ‌്ഡിപിഐയെയുംപോലുള്ള വർഗീയപ്രസ്ഥാനങ്ങൾ രാജ്യത്തെ തകർക്കാനാണ‌് ശ്രമിക്കുന്നതെന്ന‌് ഇ പി ജയരാജൻ പറഞ്ഞു. സാമ്രാജ്യത്വശക്തികളുടെ പിന്തുണയോടെയാണ‌് വർഗീയവാദികളുടെ കുത്സിതപ്രവർത്തനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വർഗീയ ഫാസിസ്റ്റ‌്‐നവലിബറൽ നയങ്ങൾക്കെതിരായ പോരാട്ടം ശക്തമാക്കുക, സ്ഥിരംതൊഴിൽ ഉറപ്പാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, സെക്രട്ടറിയറ്റിലെ താഴ‌്ന്ന വിഭാഗം ജീവനക്കാരുടെ തസ‌്തികമാറ്റ നിയമനാനുപാതം 10 ശതമാനമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. അസോസിയേഷൻ പ്രസിഡന്റ‌് പി ഹണി അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ എൻ അശോക‌് കുമാർ, എസ‌് ഷീലാകുമാരി, കെ പി ബീന, എസ‌് സുരേഷ‌് കുമാർ, പുത്തനമ്പലം ശ്രീകുമാർ, എസ‌് എസ‌് ദീപു, നാഞ്ചല്ലൂർ ശശികുമാർ, ആർ നിഷ ജാസ‌്മിൻ, കല്ലുവിള അജിത് എന്നിവർ സംസാരിച്ചു. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top