Top
24
Wednesday, May 2017
About UsE-Paper

സിപിഐ എം ജില്ലാജാഥകള്‍ക്ക് തുടക്കം

Friday May 19, 2017
വെബ് ഡെസ്‌ക്‌

കൊല്ലം > കേന്ദ്രസര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ക്കും തീവ്ര വര്‍ഗീയതയ്ക്കുമെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ എം സംഘടിപ്പിക്കുന്ന പ്രചാരണജാഥകള്‍ക്ക് ജില്ലയില്‍ തുടക്കമായി.സിപിഐം ജില്ലാകമ്മിറ്റിയുടെ നേത്യത്വത്തില്‍ രണ്ടു പ്രചാരണജാഥകളാണ് 24 വരെ ജില്ലയില്‍ പര്യടനം നടത്തുന്നത്. സിപിഐ എം  ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ നയിക്കുന്ന കിഴക്കന്‍മേഖലാജാഥയ്ക്ക് പത്തനാപുരത്തും സംസ്ഥാനകമ്മിറ്റി അംഗം കെ രാജഗോപാല്‍ ക്യാപ്റ്റനായ പടിഞ്ഞാറന്‍മേഖലാജാഥ ഓച്ചിറയില്‍നിന്നുമാണ് തുടങ്ങിയത്. പത്തനാപുരം മാര്‍ക്കറ്റ് ജങ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രകമ്മിറ്റി അംഗം എളമരം കരിം കെ എന്‍ ബാലഗോപാലിന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയാ കമ്മിറ്റിയംഗം എച്ച് നെജീബ് മുഹമ്മദ് അധ്യക്ഷനായി. സിപിഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി റെജിമോന്‍ സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ബി രാഘവന്‍, ജാഥ മാനേജര്‍ ജോര്‍ജ്ജ് മാത്യു, ജില്ലാ സെക്രട്ടറിയറ്റംഗം എസ് ജയമോഹന്‍,സബിതാ ബീഗം, ആര്‍ ബിജു, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ ബി അജയകുമാര്‍, എം മീരാ പിള്ള, സിപിഐ എം ഏരിയാ സെക്രട്ടറി എന്‍ജഗദീശന്‍, ബിനു ഡാനിയേല്‍, അഡ്വ. ടി എം ജാഫര്‍ ഖാന്‍, വി ചെല്ലപ്പന്‍ നായര്‍, എം ഷാജി എന്നിവര്‍ സംസാരിച്ചു. ജോര്‍ജ് മാത്യു, കെ സോമപ്രസാദ് എംപി, പി അയിഷാപോറ്റി എംഎല്‍എ, ആര്‍ ബിജു, അഡ്വ. സബിതാബീഗം എന്നിവര്‍ ജാഥാംഗങ്ങളാണ്. പടിഞ്ഞാറന്‍ മേഖലാജാഥ ഓച്ചിറയില്‍ ക്യാപ്റ്റന്‍ കെ രാജഗോപാലിന് സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദന്‍ പതാക കൈമാറി ഉദ്ഘാടനംചെയ്തു. സിപിഐ എം ശൂരനാട് ഏരിയ സെക്രട്ടറി പി ബി സത്യദേവന്‍അധ്യക്ഷനായി.സംഘാടക സമിതി കണ്‍വീനര്‍ കെ സുഭാഷ് സ്വാഗതം പറഞ്ഞു. ജാഥാ അംഗങ്ങളായ സൂസന്‍ കോടി, പി ആര്‍ വസന്തന്‍, പി എ എബ്രഹാം, എം നൌഷാദ് എംഎല്‍എ, എസ് ആര്‍ അരുണ്‍ ബാബു.   സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം ശിവശങ്കരപ്പിള്ള, ഇ കാസിം, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം ഗംഗാധരക്കുറുപ്പ്,  രാജമ്മ ഭാസ്കരന്‍. ഏരിയ കമ്മിറ്റിയംഗം അഡ്വ. എന്‍ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജാഥയോടനുബന്ധിച്ച് ഓച്ചിറ കലൂര്‍മുക്കില്‍ നിന്നും നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനവും ചുവപ്പ് സേനാ പരേഡും നടന്നു. പി ആര്‍ വസന്തന്‍, സൂസന്‍കോടി, പി എ എബ്രഹാം, എം നൌഷാദ് എംഎല്‍എ, എസ് ആര്‍ അരുണ്‍ബാബു എന്നിവര്‍ ജാഥാംഗങ്ങളാണ്.