Top
24
Wednesday, May 2017
About UsE-Paper

മോഡി ഗവണ്‍മെന്റ് സമ്പൂര്‍ണ പരാജയം: ആനത്തലവട്ടം

Friday May 19, 2017
വെബ് ഡെസ്‌ക്‌
സിപിഐ എം പടിഞ്ഞാറന്‍ മേഖലാ ജാഥ ക്യാപ്റ്റന്‍ കെ രാജഗോപാലിന് പതാക കൈമാറി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനംചെയ്യുന്നു

ശൂരനാട് > കേന്ദ്ര ഗവണ്‍മെന്റ് എല്ലാ  മേഖലയിലും സമ്പൂര്‍ണ പരാജയമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദന്‍. പടിഞ്ഞാറന്‍ മേഖലാ ജില്ലാ ജാഥ ഓച്ചിറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. രണ്ടുലക്ഷം  തൊഴിലവസരം സൃഷ്ടിക്കുമെന്ന വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ പാലിച്ചില്ല. സാമ്പത്തിക മേഖലയിലെ പരിഷ്ക്കാരം മൂലം ജനങ്ങളെയാകെ ബുദ്ധിമുട്ടിലാക്കി. മനുഷ്യ അധ്വാനത്തിനും വിഭവശേഷിക്കും വില നല്‍കാത്ത നയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. വ്യവസായാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. കാര്‍ഷിക മേഖലയില്‍രാജ്യത്ത് ആത്മഹത്യകള്‍ വര്‍ധിക്കുന്നു. ജോലി സ്ഥിരത ഉറപ്പാക്കാന്‍ സര്‍ക്കാരിനാവുന്നില്ല. മേക്ക് ഇന്‍ ഇന്ത്യ എന്ന് പ്രഖ്യാപിച്ചത് പൂര്‍ണമായും പരാജയപ്പെട്ടു.  8200കോടിയുടെ പൊതു മേഖലാ ഓഹരികളെല്ലാം വിദേശ കുത്തകള്‍ക്ക് വിറ്റു. എന്നാല്‍ വിദേശ മൂലധനമോ, വിദേശ വ്യവസായങ്ങളോ രാജ്യത്തേക്ക് വന്നിട്ടില്ല. വര്‍ഗീയതയുടെ വിഷ വിത്തുകള്‍ പാകി ഭിന്നിപ്പുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കേരളത്തില്‍ പോലും പട്ടാള നിയമം വേണമെന്ന്  ബി ജെപി ശ്രമിക്കുന്നു. രാജ്യത്തെ പട്ടാള നിയമമുള്ള മറ്റ് സംസ്ഥാനങ്ങളിലെല്ലാം സമാധാനം നിലനില്‍ക്കുന്നില്ല. ജനാധിപത്യത്തിനെതിരായ സൈനിക ഭരണത്തിനായുള്ള മുറവിളി ആപല്‍ക്കരമാണ്. അധികാരത്തിലേറി ഒരു വര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ രാജ്യത്തിന് മാതൃകയാവുന്നു.  മറ്റിതര സംസ്ഥാനങ്ങളിലില്ലാത്ത ജനക്ഷേമ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം  പറഞ്ഞു.