Top
26
Wednesday, July 2017
About UsE-Paper
ഇസ്രായേല്‍ ബന്ധം

മോഡി സര്‍ക്കാരിന്റെ വിദേശനയം: സിപിഐ എംപ്രതിഷേധ യോഗങ്ങള്‍ നാളെ

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌
കൊല്ലം > ഭീകര രാഷ്ട്രമായ ഇസ്രായേലിനെ ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയാക്കിയ കേന്ദ്ര  സര്‍ക്കാരിന്റെ വിദേശനയത്തിനെതിരെ എല്ലാ മനുഷ്യസ്നേഹികളും പ്രതിഷേധിക്കണമെന്നും ബുധനാഴ്ച വൈകിട്ട് കൊല്ലത്തും ഏരിയ കേന്ദ്രങ്ങളിലും നടക്കുന്ന പ്രതിഷേധ പൊതുയോഗങ്ങള്‍ വിജയിപ്പിക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു. ജന്മനാടിനുവേണ്ടി പോരാടുന്ന പലസ്തീന്‍ ജനതയ്ക്കൊപ്പം നില്‍ക്കുന്ന ഇന്ത്യയുടെ പ്രഖ്യാപിത വിദേശനയത്തെ കുഴിച്ചുമൂടിയിരിക്കുകയാണ് ഇസ്രായേല്‍ സന്ദര്‍ശനത്തിലൂടെയും കരാറിലൂടെയും പ്രധാനമന്ത്രി മോഡി ചെയ്തത്. ഇസ്രായേലുമായുള്ള എല്ലാ സുരക്ഷാ-സൈനിക സഹകരണവും ഇന്ത്യ ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്്്. ഭീകരതയ്ക്കെതിരെ ഒന്നിച്ച് പോരാടുമെന്ന പ്രഖ്യാപനം മോഡിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്ന്യാമിന്‍ നെതന്യാഹുവും നടത്തിയത് അപഹാസ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ  ഭീകരരാഷ്ട്രമാണ് ഇസ്രായേല്‍ എന്നത് മോഡിയും കൂട്ടരും മറന്നു. ഇവരുമായി കൂട്ടുകൂടി ഭീകരതയെ ചെറുത്തുതോല്‍പിക്കാന്‍ കഴിയുമെന്നത് അര്‍ഥശൂന്യതയാണ്. ഇസ്രായേലുമായി വന്‍തോതിലുള്ള ആയുധ ഇടപാടിന് വഴിയൊരുക്കിയിരിക്കുകയാണ് മോഡി.  ആയുധക്കച്ചവടം കൊഴുപ്പിക്കാന്‍ ലോകത്ത് ഭീകരത വില്‍ക്കുകയും വിതറുകയും ചെയ്യുന്ന ചാരപ്പണി നടത്തുന്ന രാജ്യമാണ് ഇസ്രായേല്‍. 
 
പലസ്തീന്‍ ജനതയ്ക്ക് അവകാശപ്പെട്ട മണ്ണില്‍ ഇസ്രായേലെന്ന രാജ്യത്തെ കുടിയിരുത്തിയിട്ട് അവിടത്തെ യഥാര്‍ത്ഥ ജനതയായ പലസ്തീന്‍കാര്‍ക്ക് സ്വന്തം രാജ്യം നിഷേധിക്കാന്‍ അതിര്‍ത്തികടന്ന് ബോംബും തോക്കും വര്‍ഷിച്ച് കുഞ്ഞുങ്ങളെയും ഗര്‍ഭിണികളെയും കൊന്നൊടുക്കുകയാണ് സയണിസ്റ്റ് രാഷ്ട്രം. ഇസ്രായേലിന്റെ പിറവിമൂലം ജന്മഭൂമിയില്‍നിന്ന് ബലപ്രയോഗത്തിലൂടെ ആട്ടിയോടിക്കപ്പെട്ട പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് പുനരധി വാസവും ജന്മരാജ്യവും കിട്ടുന്നതിനുവേണ്ടി പലസ്തീന്‍ ജനതയുടെ പോരാട്ടത്തിനൊപ്പംനിന്ന രാജ്യമാണ് ഇന്ത്യ. നെഹ്റുവും ഗാന്ധിജിയുമെല്ലാം അക്കാര്യത്തില്‍ അണുവിട ചാഞ്ചാടിയിട്ടില്ല. പിഎല്‍ഒ നേതാവ് യാസര്‍ അറാഫത്തും ഇന്ദിരാഗാന്ധിയും തമ്മിലുള്ള ഹസ്തദാനചിത്രം മറക്കാന്‍ കഴിയുന്നതല്ല. എന്നാല്‍ ഇസ്രായേല്‍ സന്ദര്‍ശിച്ച മോഡി പലസ്തീന്‍ സന്ദര്‍ശിക്കാനോ, പലസ്തീന്‍ അതോറിറ്റിയെയോ തലസ്ഥാനമായ റമണ്‍ളയോ സന്ദര്‍ശിക്കാനോ  തയ്യാറാകാത്തത് ഇസ്രായേല്‍ പ്രീതിക്കുവേണ്ടിയാണ്. ഇത് അമേരിക്കന്‍ സാമ്രാജ്യത്വവിധേയത്വവും ഹിന്ദുത്വനയവുമാണ്. ഇസ്രായേലുമായി വ്യാപാരബന്ധങ്ങള്‍  തുടങ്ങിവച്ചത് നരസിംഹറാവുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. ഇപ്പോഴാകട്ടെ സൈനിക സഹകരണമടക്കം തന്ത്രപ്രധാനമായ പങ്കാളിയാക്കി  ഇസ്രായേലിനെ മാറ്റിയിരിക്കുകയാണ്. ചിന്നക്കടിയല്‍ ചേരുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. കവി കുരീപ്പുഴ ശ്രീകുമാര്‍ പങ്കെടുക്കും. ഏരിയ കേന്ദ്രങ്ങളിലെ പ്രതിഷേധ ദിനാചരണം വിജയിപ്പിക്കണമെന്ന് കെ എന്‍ ബാലഗോപാല്‍ എല്ലാവിഭാഗം ജനങ്ങളോടും അഭ്യര്‍ഥിച്ചു. 
 
 

Related News

കൂടുതൽ വാർത്തകൾ »