24 September Monday

വീടുകൾ ഇടിഞ്ഞു വീണു; പതിനഞ്ചോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

 കുന്നിക്കോട്        

മഴയിൽ രണ്ടു വീട‌് ഇടിഞ്ഞു വീണു. നിരവധി വീടുകളിൽ വെള്ളം കയറി. വിളക്കുടി പഞ്ചായത്തിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പ‌് തുറന്നു. പതിനഞ്ചോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പേപ്പർമിൽ സ്കൂളിലും കാര്യറ ക്രിസ്തുരാജ് സ്കൂളിലും ആരംഭിച്ച ക്യാമ്പിൽ 120 പേരുണ്ട്. ചുമടുതാങ്ങി, സൈക്കിൾ മുക്ക് ഭാഗങ്ങളിൽ വെള്ളമെത്തിയതോടെയാണ‌് ആറ്റുതീരത്തിനു സമീപത്തുള്ള കുടുംബാംഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയത്. 
കാര്യറ ജങ്ഷനു സമീപം കളീലഴികത്ത് വീട്ടിൽ ഷെരീഫിന്റെ വീട്‌ ഇടിഞ്ഞുവീണു. ഭിത്തി പിളർന്നതു കണ്ട് വീട്ടുകാര്‍ പുറത്തേക്കോടി രക്ഷപ്പെട്ടതോടെ അപകടം ഒഴിവായി. വിളക്കുടി ജങ്ഷനിലെ അർജുനന്റെ വീട് ഇടിഞ്ഞുതാണു.  കുടുംബാഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. കുന്നിക്കോട് ചുടുകട്ടക്കമ്പനി ഭാഗത്തെ സമീപ വീടുകളിലും വെള്ളം കയറി. ക്യാമ്പില്‍  കുടിവെള്ളവും ആഹാരസാധനങ്ങളും സിപിഎെ എം കുന്നിക്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. ഏരിയ സെക്രട്ടറി എസ് മുഹമ്മദ് അസ്ലം വിതരണോദ്ഘാടനം നടത്തി. ഡിവൈഎഫ്ഐ ഇളമ്പൽ വില്ലേജ് കമ്മിറ്റി ക്യാമ്പിലുള്ളവര്‍ക്ക് വസ്ത്രം വിതരണം ചെയ്തു.
പ്രധാന വാർത്തകൾ
Top