19 November Monday

കനിവോടെ കൊല്ലം; സഹായത്തിനായി കൈകോർക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018
കൊല്ലം
സമീപകാലത്തുണ്ടായ പ്രളയക്കെടുതിയിൽപ്പെട്ട് സംസ്ഥാനത്തെ പല ജില്ലകളിലെയും ജനങ്ങൾ പറഞ്ഞറിയിക്കാനാകാത്ത കഷ്ടപ്പാടുകൾക്കും ദുരിത
ങ്ങൾക്കും നടുവിലാണ്.  ലക്ഷക്കണക്കി നാളുകൾക്ക് സ്വന്തം വീടും വസ്തുവകകളും ഉപേക്ഷിച്ച് സർക്കാർ ഒരുക്കിയിരിക്കുന്ന ദുരിതാശ്വാസ കേന്ദ്രങ്ങളിൽ അഭയം തേടേണ്ടിവന്നിരിക്കുന്നു.   ഒരു ആയുസ്സിൽ സ്വരുക്കൂട്ടിയ എല്ലാ വസ്തുക്കളും പ്രളയജലം കവർന്നെടുത്തിരിക്കുകയാണ്.  ദുരന്തബാ
ധിതർക്ക് സംസ്ഥാന സർക്കാർ കഴിവിന്റെ പരമാവധി സഹാ
യങ്ങൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.    
ഇത്തരം ഒരു ദുരന്ത സാഹചര്യത്തിൽ ജില്ലയിലെ ജനങ്ങളും  കഷ്ടതയനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങാവേണ്ടതുണ്ട്.   നമ്മുടെ ഒരു എളിയ സഹായം ദുരിതമനുഭവിക്കുന്നവർക്ക് ഒരു വലിയ അനുഗ്രഹവും ആശ്വാസവുമായിരിക്കും. ജില്ലയിലെ വിവിധ വ്യക്തികളും സന്നദ്ധ സംഘടനകളും ഇതിനകം തന്നെ ദുരിതമനുഭവിക്കുന്നവർക്കു സഹായം നേരിട്ട് എത്തിച്ചിട്ടുണ്ട്. പല വ്യക്തികളും സംഘടനകളും സഹായമെത്തിക്കാനുള്ള അവരുടെ സന്നദ്ധത ജില്ലാ ഭരണകൂടത്തെ അറിയിച്ചു. 
ബെഡ്ഷീറ്റ്, ബ്ലാങ്കറ്റ്, ടൗവൽ, സ്റ്റീൽ പ്ലേറ്റ്, സ്പൂൺ, ഗ്ലാസ് തുടങ്ങി പാചകം ചെയ്യുന്നതിനാവശ്യമായ മറ്റ് അലുമിനിയം/ സ്റ്റീൽ പാത്രങ്ങൾ. സോപ്പ്, പേസ്റ്റ്, ടൂത്ത് ബ്രഷ്, വാഷിങ‌് പൗഡർ, ബക്കറ്റ്, സാനിറ്ററി നാപ്കിൻ, ഡയപർ, നോട്ട്ബുക്ക്, പേന, പെൻസിൽ, സ്കൂൾ ബാഗ്, വാട്ടർബോട്ടിൽ, ചൂൽ, ചെരിപ്പ് എന്നിവ ശേ
ഖരിക്കാൻ കലക്ടറേറ്റിലും ജില്ലയിലെ ആറു താലൂക്ക് ഓഫീസുകളിലും കൗണ്ടർ സംവിധാനം ഒരുക്കി.
 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് സംഭാവന ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക്  താഴെപ്പറയുന്ന വിലാസത്തിൽ ചെക്ക് , ഡ്രാഫ്റ്റ്‌ എന്നിവ അയക്കാം. പ്രിൻസിപ്പൽ  സെക്രട്ടറി (ധനകാര്യം), ട്രഷറർ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി,  സെക്രട്ടറിയറ്റ്, തിരുവനന്തപുരം 1.
സംഭാവന ഓൺലൈൻ ആയി ട്രാൻസ്ഫർ  ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് താഴെ ചേർത്തിരിക്കുന്ന അക്കൗണ്ടിലേക്ക് തുക വകമാറ്റാവുന്നതുമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സിറ്റി ബ്രാഞ്ച്, അക്കൗണ്ട്നമ്പർ : 67319948232.
പ്രധാന വാർത്തകൾ
Top