17 November Saturday
കെഎസ്ബിസിഡിസി

മേളയിൽ നൽകിയത് രണ്ടരക്കോടി വായ്പ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

കെഎസ്ബിസിഡിസി വായ്പാവിതരണ മേളയും ക്യാമ്പും മേയർ വി രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വൈഎംസിഎ ഹാളിൽ വായ്പാവിതരണ മേളയും ബോധവൽക്കരണ ക്യാമ്പും നടത്തി. മേയർ  വി രാജേന്ദ്രബാബു വായ്പാവിതരണം ഉദ്ഘാടനം ചെയ‌്തു വിവിധ പദ്ധതികളിലായി രണ്ടരക്കോടിയോളം രൂപയ്ക്കുള്ള വായ്പ വിതരണം ചെയ്തു. കോർപറേഷൻ കൗൺസിലർ റീന സെബാസ്റ്റ്യൻ അധ്യക്ഷയായി.നിരവധി പേരാണ് വായ്പാ വിതരണ മേളയിലും ബോധവത്ക്കരണ ക്ലാസിലും പങ്കെടുക്കാൻഎത്തിയത്.കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എ ജി സന്തോഷ്  സംസാരിച്ചു. കെഎസ്ബിസിഡിസി അസിസ്റ്റന്റ‌് ജനറൽ മാനേജർ എസ‌് സാബു സ്വാഗതവും അസിസ്റ്റന്റ‌് മാനേജർ  കെ എസ‌് ‌ശ്രീകല നന്ദിയും പറഞ്ഞു. പ്രൊജക്ട് അസിസ്റ്റന്റ് ഷേർളി ആന്റണി കോർപറേഷൻ വായ്പാ പദ്ധതികളെക്കുറിച്ച് ക്ലാസെടു ത്തു.
പ്രധാന വാർത്തകൾ
Top