18 November Sunday

കടമാന്‍പാറ ഫോറസ്റ്റ് സ്റ്റേഷന്‍ നാടിനു സമര്‍പ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018
തെന്മല
തെന്മല ഡിവിഷനിൽ  കടമാൻപാറ ഫോറസ്റ്റ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്‍ പ്രവര്‍ത്തനസജ്ജമായതോടെ വന്യമൃ​ഗസംരക്ഷണത്തിനൊപ്പം അവ നാട്ടിലിറങ്ങുന്നത് തടയാനാകുമെന്നും വനാതിർത്തികളിൽ സൗരോർജവേലിയും തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി കിടങ്ങുകളും നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.  ഇതോടൊപ്പം വനം കൊള്ള നിയന്ത്രിക്കുമെന്നും പരമാവധി ജനോപകാരപ്രദമായ നടപടികളുമായിട്ടാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 
കേരളത്തി‌ന‌് അനുവദിച്ച 10 ഫോറസ്റ്റ്  സ്റ്റേഷനുകളിൽ ഒന്നാണ് കടമാൻപാറയിലേത്. ആര്യങ്കാവ് റേഞ്ച‌്, കുളത്തൂപ്പുഴ റിസർവ‌്  എന്നിവിടങ്ങളിലെ 75 സ്ക്വയർ കിലോമീറ്റർ ദൂരം ഈ സ്റ്റേഷന്റെ പരിധിയിൽ വരും.   മറയൂർ കഴിഞ്ഞാൽ ഏറ്റവും വലിയ ചന്ദനത്തോട്ടമാണ് ആര്യങ്കാവ് റേഞ്ചിലെ കടമാൻപാറയിലേത്‌. ചന്ദനക്കൊള്ള തടയുകയാണ് പ്രധാന ലക്ഷ്യം. 90 ലക്ഷം ചെലവിലാണ് സ്റ്റേഷന്‍ നിര്‍മിച്ചത്.  ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് ആർ പ്രദീപ് അധ്യക്ഷനായി.  എൻ കെ പ്രേമചന്ദ്രൻ എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ബ്ലോക്ക്  പഞ്ചായത്ത് അംഗം സുനിത, ഗീതാ ഓമനക്കുട്ടൻ, ത്രേസ്യാമ്മ, വിജയമ്മ ലക്ഷ്മണൻ, സണ്ണി ജോസഫ്, ബിനു മാത്യു, വി എസ് സോമരാജൻ, എ ഷാനവാസ്, എം സി പുന്നൂസ്, പി വൈ സജി, വി വി ജോൺ, എൻ തങ്കപ്പൻ, എ റഹീം എന്നിവർ സംസാരിച്ചു.  ചീഫ് ഫോറസ്റ്റ്‌ കൺസർവേറ്റർ കെ വിജയാനന്ദൻ സ്വാഗതവും തെന്മല ഡിഎഫ്‌ഒ എ പി സുനിൽബാബു നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
Top