23 April Monday

സിപിഐ പാർടി കോൺഗ്രസ്: പതാക, കൊടിമര ജാഥകൾ

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018
കൊല്ലം >   സിപിഐ 23ാം പാർട്ടി കോൺഗ്രസ് നഗരിയിൽ ഉയർത്താനുള്ള പതാക അനശ്വര രക്തസാക്ഷികളുടെ നാടായ കയ്യൂരിൽ നിന്നും കൊണ്ടുവരും. കൊടിമര ജാഥ ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽനിന്നും ദീപശിഖാ റിലേ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പുറപ്പെടും. 25 മുതൽ 29 വരെ കൊല്ലത്താണ് പാർടികോൺഗ്രസ്.
ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വമാണ് പതാക ജാഥാ ലീഡർ.  19 ന് രാവിലെ 10 ന്് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ പാർട്ടി പതാക ജാഥാ ലീഡറെ ഏൽപ്പിക്കും. 25ന് വൈകിട്ട് അഞ്ചിന് പതാക ജാഥ കൊല്ലത്ത് എത്തും. കൊടിമര ജാഥ  24ന് വൈകിട്ട് അഞ്ചിന് ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും കെ ആർ ചന്ദ്രമോഹനൻ കൊടിമര ജാഥാ നയിക്കും.  വൈകിട്ട് അഞ്ചിന്  ജാഥ കൊല്ലത്തെത്തും.
 24ന് രാവിലെ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ദീപശിഖ, ജാഥാ ക്യാപ്ടൻ പി പ്രസാദിന് കൈമാറും. ദീപശിഖാ റിലേ  25ന് കൊല്ലത്തെത്തും. 22ാം പാർട്ടി കോൺഗ്രസ് നടന്ന പുതുശ്ശേരിയിൽ നിന്ന് ആരംഭിക്കുന്ന പതാക ജാഥ 24 ന് വൈകിട്ട് നെയ്യാറ്റിൻകരയിൽ എത്തും. 
പ്രധാന വാർത്തകൾ
Top