13 December Thursday

സെവൻസ് ഫുട്ബോൾ മത്സരം ചവറയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018
ചവറ >  ഫുട്ബോൾ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് ജില്ലാതല സെവൻസ് ഫുട്ബോൾ കായിക മത്സരം 2018 ന് ചവറയിൽ തുടക്കമായി. മേയ് ദിനത്തോടനുബന്ധിച്ച് 
സിഐടിയു ചവറ ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ  ശങ്കരമംഗലം സ്കൂൾ ഗ്രൗണ്ടിലാണ്  ടൂർണമെന്റ് നടക്കുന്നത്. മെയ് 2നും, 3നും കൊല്ലത്ത്് മെയ്ദിന കായിക മത്സരത്തിന്റെ സംസ്ഥാനതല മത്സരം നടക്കുന്നത്.  സിഐടിയു ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.   ഒന്നാം സ്ഥാനം നേടുന്ന ടീമിന് എം കെ ഭാസ്കരൻ സ്മാരക ട്രോഫിയും 5000 രൂപ ക്യാഷ് അവാർഡും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 2000 രൂപ ക്യാഷ് അവാർഡും ആനേത്തിൽ സതിനാഥ്  സ്മാരക ട്രോഫിയും മികച്ച കളിക്കാരന് 1000 രൂപ ക്യാഷ് അവാർഡും ട്രോഫിയും നൽകും. മികച്ച ഗോളിക്കും ഏറ്റവും കൂടുതൽ ഗോളടിയ്ക്കുന്ന കളിക്കാരനും സമ്മാനം നൽകും. 
സെവൻസ് ഫുട്ബോൾ ടൂർണമെന്റ് എൻ വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ടി മനോഹരൻ അധ്യക്ഷനായി. സിഐടിയു ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. കാഷ്യു കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ മുഖ്യ പ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ജി മുരളീധരൻ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി വേണുഗോപാൽ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ഡോ. കെ രാമഭദ്രൻ, സിഐടിയു ഏരിയ പ്രസിഡന്റ് എസ് ശശിവർണൻ, കെട്ടിടനിർമാണ തൊഴിലാളി യൂണിയൻ സിഐടിയു കരുനാഗപ്പളളി താലൂക്ക് സെക്രട്ടറി ആർ ഗോപി, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ സുരേന്ദ്രൻപിള്ള, എൻ വിക്രമകുറുപ്പ്, കെ സുരേഷ്ബാബു, എസ് അനിൽ, കെ എ നിയാസ് , കെഎംഎം എംപ്ലോയീസ് യൂണിയൻ സിഐടിയു ജനറൽ സെക്രട്ടറി എ എ നവാസ്, ടൈറ്റാനിയം ജനറൽ വർക്കേയ്സ് യൂണിയൻ സിഐടിയു ജോയിന്റ് സെക്രട്ടറി കെ വി ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. 
ആദ്യ ദിനത്തിലെ മത്സരത്തിൽ പോർട്ട് ആൻഡ് ഫിഷിങ് ഹാർബർ വർക്കേഴ്സ് യൂണിയൻ കൊല്ലം രണ്ട് ഗോളുകൾക്ക് വിജയിച്ചു. ഞായറാഴ്ച പകൽ 4ന് ഫിഷിങ് ഹാർബർ തൊഴിലാളി യൂണിയൻ നീണ്ടകരയും , കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ സിഐടിയു കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി ബി ടീമും പകൽ  5 ന് മഹേന്ദ്ര കൺസ്ട്രക്ഷൻ തെക്കുംഭാഗവും , കെഎം എംഎൽ ജനറൽ വർക്കേയ്സ് യൂണിയൻ ലാപ്പായും തമ്മിൽ ഏറ്റുമുട്ടും.
 ശങ്കരമംഗലം സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച മെയ്ദിന ഫുട്ബോൾ മത്സരം എൻ വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പ്രധാന വാർത്തകൾ
Top