Top
24
Saturday, February 2018
About UsE-Paper

കഞ്ചാവ് കേസിൽ പ്രതികൾക്ക് 7 വർഷം കഠിന തടവ്

Thursday Feb 15, 2018
വെബ് ഡെസ്‌ക്‌

 കഞ്ചാവ് കേസിൽ പ്രതികൾക്ക്  7 വർഷം കഠിന തടവ് 

കരുനാഗപ്പള്ളി > ഓട്ടോയിൽ ആറ് കിലോ 600 ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിലെ പ്രതികൾക്ക് ഏഴ് വർഷം വരെ കഠിന തടവും ഓരോ ലക്ഷം രൂപ വീതം പിഴയും വിധിച്ചു. കൊട്ടാരക്കര തൃക്കണ്ണമംഗലം മണികണ്ഠ ഭവനിൽ വിനോദ്, കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റിൽ നജീബ്, താമരക്കുടി അശ്വതി വീട്ടിൽ പ്രമോദ് എന്നിവരെയാണ് കഠിനതടവിന് കൊല്ലം അഡീഷണൽ ജില്ലാ കോടതി ജഡ്ജി ആഷ് കെ പാൽ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറു മാസം കൂടി കഠിന തടവനുഭവിക്കണം.
2009 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ് അശോക് കുമാറും സംഘവുമാണ് പ്രതികളെ കരുനാഗപ്പള്ളി ശാസ്താംകോട്ട റോഡിൽ നിന്നും പ്രതികളെ കഞ്ചാവുമായി പിടികൂടിയത്. കുന്നത്തൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാരായിരുന്ന ബി സുരേഷ്, ടി അനിൽകുമാർ എന്നിവരാണ് കേസിന് തുടരന്വേഷണം നടത്തി കോടതി മുൻപാകെ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ് വിനോഭ ഹാജരായി.