Top
22
Thursday, February 2018
About UsE-Paper

ഹരിതചട്ടം പാലിച്ച് മറ്റൊരു വിവാഹംകൂടി

Thursday Feb 15, 2018
വെബ് ഡെസ്‌ക്‌

 ഹരിതചട്ടം പാലിച്ച് മറ്റൊരു വിവാഹംകൂടി 

കൊല്ലം > അജൈവ മാലിന്യങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനുള്ള ജില്ലയുടെ പോരാട്ടത്തിന് പൊതുജനങ്ങളുടെ പിന്തുണയേറുന്നു. ഹരിതചട്ടം പാലിച്ചുകൊണ്ടുള്ള ജില്ലയിലെ മൂന്നാമത്തെ വിവാഹം ഇടക്കുളങ്ങര ദേവീ ക്ഷേത്രത്തിൽ നടന്നു. 
കരുനാഗപ്പള്ളി നമ്പരുവികാലയിൽ ശ്രീജിത്തിന്റെയും പുലിയൂർ തെക്ക് ഇടയില വീട്ടിൽ ജ്യോതിലക്ഷ്മിയുടെയും വിവാഹമാണ് ഹരിതചട്ടം പാലിക്കുന്നതിൽ പുതിയ മാതൃക സൃഷ്ടിച്ചത്. പ്ലാസ്റ്റിക് ഇല്ലാത്ത കമാനമാണ് ചടങ്ങിനെത്തിയവരെ വരവേറ്റത്. സദ്യ വിളമ്പിയത് വാഴയിലയിൽ. കുടിക്കാൻ വെള്ളം നൽകിയത് സ്റ്റീൽ ഗ്ലാസുകളിൽ. വധൂവരൻമാരുടെ വീടുകളിലെ സത്കാരത്തിലും ഇതേ മാതൃക പിന്തുടർന്നു. തൊടിയൂർ പഞ്ചായത്ത് അംഗങ്ങളാണ് ഹരിതചട്ടം സംബന്ധിച്ച ബോധവൽക്കരണത്തിന് മുൻകൈയെടുത്തത്.  ആഘോഷച്ചടങ്ങുകൾ പ്രകൃതിസൗഹൃദമാക്കുന്നതിനോട് കൂടുതൽ ആളുകൾ അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്ന് ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ ജി സുധാകരൻ പറഞ്ഞു.