Top
18
Saturday, November 2017
About UsE-Paper

കരുനാഗപ്പള്ളി ഏരിയാ സമ്മേളനം 22ന് തുടങ്ങും

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌

 

കരുനാഗപ്പള്ളി > സിപിഐ എം കരുനാഗപ്പള്ളി ഏരിയാ സമ്മേളനം 22 മുതല്‍ 25വരെ ക്ളാപ്പനയില്‍ നടക്കും. സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, റെവല്യൂഷനറി റൈഡ്, പതാക കൊടിമര ജാഥകള്‍, പ്രതിനിധി സമ്മേളനം, കലാപരിപാടികള്‍, ചുവപ്പു സേനാ പരേഡ്, ബഹുജനറാലി, പൊതുസമ്മേളനം എന്നിവ നടക്കും. 
 
സമ്മേളനത്തിന് മുന്നോടിയായി 13ന് ക്ളാപ്പന കുറ്റിയിടത്ത് ജങ്ഷനില്‍ കേരളത്തിന്റെ അറുപതാണ്ട് എന്ന വിഷയത്തില്‍ ഡോ. പി കെ ഗോപനും 14ന് ഇടയനാമ്പലം ജങ്ഷനില്‍ മതനിരപേക്ഷത എന്ന വിഷയത്തില്‍ ഡോ. സി ഉണ്ണികൃഷ്ണന്‍  പ്രഭാഷണം നടത്തും. 16ന് വെളുത്തമണലില്‍ നോട്ടു നിരോധനത്തിന്റെ ബാക്കിപത്രം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ജോര്‍ജ് മാത്യു ഉദ്ഘാടനം ചെയ്യും. ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പിഎം മനോജ് വിഷയാവതരണം നടത്തും. 17ന് കരുനാഗപ്പള്ളി ടൌണില്‍ സെമിനാര്‍ ഫാസിസത്തിന്റെ നാനാര്‍ഥങ്ങള്‍ എന്ന വിഷയത്തില്‍  കൊല്ലം മേയര്‍ അഡ്വ വി രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. ഡോ.എം എ സിദ്ധിഖ് വിഷയാവതരണം നടത്തും.18ന് റെവല്യൂഷനറി റൈഡും ചെഗുവേര അനുസ്മരണവും ആലുംപീടികയില്‍ അഡ്വ എ എ റഹിം ഉദ്ഘാടനം ചെയ്യും. 19ന് കുലശേഖരപുരം പഞ്ചായത്ത് ജങ്ഷനില്‍ വര്‍ത്തമാനകാലത്തെ പെണ്‍പ്രതിരോധം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. എന്‍ സുകന്യ വിഷയാവതരണം നടത്തും. 
 
22 ന് പതാകജാഥ കല്ലേലിഭാഗം ഇ ഭാസ്കരന്‍ രക്തസാക്ഷി മണ്ഡപത്തില്‍ സംസ്ഥാനകമ്മിറ്റി അംഗം സൂസന്‍ കോടി ഉദ്ഘാടനം ചെയ്യും. കൊടിമര ജാഥ അജയപ്രസാദ് രക്തസാക്ഷി സ്മാരകത്തില്‍ അഡ്വ വി വി ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 23ന് രാവിലെ ക്ളാപ്പന തോട്ടത്തില്‍മുക്കില്‍ പ്രതിനിധി സമ്മേളനം ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7ന് കാളിദാസ കലാകേന്ദ്രത്തിന്റെ കരുണ നാടകം അരങ്ങേറും. 25 ന് പ്രകടനവും ചുവപ്പുസേന പരേഡും ക്ളാപ്പന പാലാക്കുളങ്ങര ജങ്ഷനില്‍ നിന്നും ആരംഭിക്കും. തുടര്‍ന്ന് തോട്ടത്തില്‍ മുക്കില്‍ ചേരുന്ന പൊതുസമ്മേളനം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.
 
 

Related News

കൂടുതൽ വാർത്തകൾ »