Top
23
Thursday, November 2017
About UsE-Paper

കൊല്ലം വേദിയാകുന്നത് മഹാസംഗമത്തിന്

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌

കൊല്ലം >  ദേശാഭിമാനി പ്ളാറ്റിനം ജൂബിലി വര്‍ഷത്തില്‍ ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്കാര സമര്‍പ്പണ ചടങ്ങിന് കൊല്ലത്ത് അരങ്ങുണര്‍ന്നു. വ്യാഴാഴ്ച വൈകിട്ട് കൊല്ലം മഹാസംഗമത്തിന് വേദിയാകും. മലയാള സാഹിത്യ ശാഖയില്‍ സ്വന്തം ഇടം കണ്ടെത്തിയ പ്രതിഭകളുടെ സംഗമത്തിന് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കൊല്ലം വേദിയാകുന്നത്. അംഗീകാരങ്ങളുടെ നെറുകയില്‍ തൊട്ട സാഹിത്യപ്രതിഭകള്‍ക്കുള്ള പുരസ്കാര ചടങ്ങിന് സാക്ഷിയാവാന്‍ ആയിരങ്ങള്‍ എത്തും. സാഹിത്യപ്രവര്‍ത്തകരും ആസ്വാദകരും ബുധനാഴ്ച തന്നെ കൊല്ലത്ത് എത്തി. അക്ഷരപ്രേമികള്‍ ഒന്നാകെ  ചടങ്ങ് സമ്പുഷ്ടമാക്കുന്നതോടെ മറ്റൊരു ചരിത്ര നിമിഷത്തിന് കൊല്ലം സാക്ഷ്യം വഹിക്കും. സാഹിത്യോത്സവത്തിന്റെ പ്രചാരണാര്‍ഥം അലങ്കരിച്ച രഥം നഗരത്തില്‍ പര്യടനം നടത്തി. നാടുണര്‍ത്തിയ പ്രചാരണം നഗരത്തിന് വേറിട്ട കാഴ്ചയായി. പോളയത്തോട് എന്‍ എസ് സ്മാരകമന്ദിരത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ കെ എന്‍ ബാലഗോപാല്‍ ഫ്ളാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആശ്രാമം യൂനുസ് കണ്‍വന്‍ഷന്‍ സെന്ററില്‍ വൈകിട്ട് 5.30ന് പുരസ്കാരങ്ങള്‍ സമര്‍പ്പിക്കും. പുരസ്കാര ചടങ്ങിന്റെ സമാപന വേദിയില്‍ സംഗീത ലഹരി തീര്‍ക്കാന്‍ വൈകിട്ട് 6.30ന് തൈക്കുടം ബ്രിഡ്ജിന്റെ സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്.

Related News

കൂടുതൽ വാർത്തകൾ »