18 November Sunday

ജടായു എർത്ത‌്സ് സെന്റർ: ഓൺലൈൻ ടിക്കറ്റ് ബുക്കിങ‌് നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018
കൊല്ലം
ഒരു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് വിരാമം. ജടായു എർത്ത‌്സ് സെന്ററിലേക്ക് ലോകമെങ്ങുമുള്ള വിനോദ സഞ്ചാരികൾക്ക‌് എത്താൻ  ഓൺലൈനിൽ  ടിക്കറ്റ‌് ബുക്ക് ചെയ്യാൻ അവസരമൊരുങ്ങുന്നു. ഓൺലൈൻ  ടിക്കറ്റ് ബുക്കിങ‌് ബുധനാഴ്ച ആരംഭിക്കും. വെബ്‌സൈറ്റ് വഴിയാണ് ബുക്കിങ‌് നടത്തേണ്ടത്. വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ സെന്ററിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ ഒമ്പത‌്  മുതൽ സന്ദർശകർക്ക‌്  പ്രവേശനം അനുവദിക്കും.  18 മുതൽ ഡിസംബർ വരെയുള്ള ടിക്കറ്റ‌്  ഓൺലൈനിൽ പണമടച്ച് ബുക്ക് ചെയ്യാം. ഓൺലൈൻ വഴി ടിക്കറ്റ് എടുക്കാൻ സാധിക്കാത്തവർക്ക‌് ജടായു എർത്ത‌്സ് സെന്ററിന് സമീപത്തുള്ള ചെറിയ വ്യാപാരസ്ഥാപനങ്ങളിലൂടെയും ടിക്കറ്റ് എടുക്കാനാകും.ഓൺലൈനിലൂടെ ടിക്കറ്റ് എടുക്കുന്നവർക്ക‌് സന്ദർശന സമയമടക്കമുള്ള വിവരം ലഭിക്കും ബുക്ക് ചെയ്ത പ്രകാരമെത്തുന്നവർക്ക‌് ആർഎഫ്‌ഐഡി സംവിധാനമുള്ള വാച്ചുകൾ നൽകും. 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top