18 June Monday
പന്മനയിൽ വ്യാപക മോഷണം

നിരവധി വീടുകളിൽനിന്ന്‌ പണവും സ്വർണവും മോഷ്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018
ചവറ 
പന്മനയിൽ  മോഷണം വ്യാപകമായതോടെ പ്രദേശവാസികള്‍ ആശങ്കയിലായി. ദിവസങ്ങൾക്കുള്ളിൽ വിവിധ വീടുകളിൽ നിരവധി  മോഷണം നടന്നു. മാരകായുധവുമായി എത്തുന്ന സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തുന്നത്. മോഷണത്തിന് പിന്നിൽ തമിഴ് സംഘങ്ങളെന്നാണ് പൊലീസ് നിഗമനം. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.  കഴിഞ്ഞദിവസം രണ്ട് വീടുകളിൽ നിന്ന് അഞ്ചര പവൻ സ്വർണം മോഷ്ടിച്ചിരുന്നു. അക്രമിസംഘത്തിന് പിറകെ ഓടിയ യുവാവിനെ മാരകായുധം കാട്ടി സംഘം ഭയപ്പെടുത്തി.  
പന്മനയിൽ കണ്ണൻകുളങ്ങര, വടുതല, പുത്തൻചന്ത, നെറ്റിയാട്  പ്രദേശങ്ങളിലാണ്  മോഷണം. കണ്ണൻകുളങ്ങര നല്ലവീട്ടിൽ ഷിഹാബിന്റെ ഭാര്യ സബൂറയുടെ കാലിൽ നിന്നും 3 പവൻ പാദസ്വരം കവർന്നു. പന്മന മിടാപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന  കണ്ണൻകുളങ്ങര ഉള്ളിരുപ്പിൽ  രേഷ്മയുടെ രണ്ടു വയസുള്ള മകളുടെ  2 പവന്‍െറ മാല കവർന്ന സംഘം  രേഷ്മയുടെ ബന്ധു തങ്കമണിയുടെ  മാല കവരാനുള്ള ശ്രമത്തിനിടെ വീട്ടുകാർ ഉണർന്നതോടെ പൊട്ടിച്ചെടുത്ത ഭാ​ഗവുമായി മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. വീടിന്റെ അടുക്കള വാതിൽ, അടുക്കളയിൽ നിന്നും ഹാളിലേക്ക് വരുന്ന വാതിലുകളുടെ കുറ്റികൾ തകർത്താണ് സംഘം അകത്തു കടന്നത്. മുഖംമൂടി ധരിച്ച സംഘത്തിൽ 4 പേരുണ്ടായിരുന്നതായി രതിഷ് പറഞ്ഞു. 
ഷിഹാബിന്റെ വീടിന്റെ അടുക്കള കതക്  ആയുധം വെച്ച് ഇളക്കിയ ശേഷം അകത്ത് കടന്നായിരുന്നു മോഷണം. കണ്ണൻകുളങ്ങര മാനാമ്പറയിൽ ഷിഹാബ്, മുളന്താഴത്ത് അൻസർ, മിടാപ്പള്ളി പുത്തൻപുരയിൽ പ്രസാദ്,  പുതുശ്ശേരി തെക്കതിൽ അലിയാർ എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നു. എല്ലാ വീടുകളുടെയും അടുക്കള വാതിലുകളാണ് തകർത്തത്. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് കഴിഞ്ഞ ദിവസം  പന്മന പുത്തൻചന്തയിൽ  ആളില്ലാത്ത വീട്ടിൽ കതക് കുത്തിതുറന്ന് വീടിനുള്ളിൽ കഴറിയ മോഷ്ട്ടാക്കൾ അലമാര തകർത്ത് പണം കവര്‍ന്നത്. പന്മന പുത്തൻചന്ത അമ്പാങ്ങിൽ വിഴിഞ്ഞം തുറമുഖ എൻജീനിയർ രാജന്റെ വീട്ടിലാണ് മോഷണം നടത്തിയത്.   ചവറ പൊലീസ് പരിശോധന നടത്തി.
പ്രധാന വാർത്തകൾ
Top