18 June Monday

നഗരസഭയിൽ മുൻസിപ്പൽ ടവർ നിർമാണത്തിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018
കരുനാഗപ്പള്ളി 
നഗരസഭ മുൻസിപ്പൽ ടവർ കോംപ്ലക്സ് യാഥാർഥ്യമാകുന്നു. ആറ് കോടി 30 ലക്ഷം രൂപ 
ചെലവഴിച്ച് 3098 ചതുരശ്ര  മീറ്റർ വിസ്തീർണത്തിൽ നാല് നിലകളോടുകൂടി ടവർ നിർമിക്കുന്നത‌്. ടവർ നിർമാണ പദ്ധതിക്ക് സംസ്ഥാന സർക്കാരിൽ നിന്നും ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായതോടെയാണ് ദീർഘനാളത്തെ മുനിസിപ്പൽ ടവർ എന്ന സ്വപ്നം പൂവണിയുന്നത‌്. 
ഗവൺമന്റ് അംഗീകൃത അക്രെഡിറ്റഡ് ഏജൻസി മുഖാന്തിരം നിർമ്മാണ പ്രവൃത്തി നിർവഹിക്കണമെന്നാണ‌് വ്യവസ്ഥ. ഇതിനെ തുടർന്ന് നഗരസഭ ഏജൻസികളെ പരിഗണിച്ച് നേരിട്ട് നെഗോഷ്യറ്റ് ചെയ്തതിൽ എസ്റ്റിമേറ്റ് നിരക്കിൽ നിന്നും എട്ട് ശതമാനം കുറഞ്ഞ നിരക്കിൽ കെട്ടിട നിർമ്മാണം നിർവഹിക്കുന്നതിന് തൃശൂർ ജില്ലാ ലേബർ കോൺട്രാക്ട് സൊസൈറ്റി ലിമിറ്റഡിനെ നിർമ്മാണത്തിനായി തെരെഞ്ഞെടുത്തു കഴിഞ്ഞു. 
നെഗോസിയേഷനിലൂടെ 50 ലക്ഷത്തിലധികം രൂപ നഗരസഭക്ക് പദ്ധതി നിർവ്വഹണത്തിൽ ലാഭമുണ്ടാകുകയും ചെയ്തു. ടവർ നിർമ്മാണത്തിനായി ഒന്നര കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. ബാക്കി തുക നഗരസഭാ വാർഷിക പദ്ധതിയിൽ നിന്നും കേരളാ അർ
ബൻ ആന്റ്ഡറ് റൂറൽ ഡവലപ്മെന്റ് ഫിനാൻസ്  കോർപ്പറേഷനിൽ നിന്നും വായ്പയായും സമാഹരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 
കരുനാഗപ്പള്ളി മഹാദേവർ ക്ഷേത്രത്തിന് തെക്കുവശമുള്ള നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മുനിസിപ്പൽ ഓഫീസും ഷോപ്പിംഗ് കോംപ്ലക്സും യാഥാർത്ഥ്യമാകുന്നത്. ദേശീയപാത വികസനം യഥാർത്ഥ്യമാകുന്നതോടെ നിലവിലെ നഗര
സഭാ കാര്യാലയം തന്നെ പൊളിച്ചുമാറ്റപ്പെടേണ്ടി വരുമെന്നതിനാൽ അടിയന്തിരമായി ടവർ നിർമ്മാണം യാഥാർത്ഥ്യമാ
ക്കുന്നതിനുള്ള പരിശ്രമമാണ് നഗരസഭ നടത്തുന്നതെന്നു് ചെയർപേഴ്സൺ എം ശോഭന പറഞ്ഞു. 
കഴിഞ്ഞ യുഡിഎഫ് നഗരസഭാ ഭരണകാലത്ത് ഭരണാനുമതിയോ പദ്ധതി നിർദ്ദേശം പോലുമോ തയ്യാറാക്കാതെ, പണം വകയിരുത്താൻ പോലും തയ്യാറാകാതെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വരുത്തി കല്ലിടൽ മാമാങ്കവും നടത്തിയിരുന്നു. പിന്നീട് എൽ ഡി എഫ് ഭരണസമിതി വന്നതോടെയാണ് ടവർ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച നടപടികൾ തുടങ്ങിയത്.
പ്രധാന വാർത്തകൾ
Top