23 July Monday
കസ്റ്റഡിയിൽ പ്രതി രക്ഷപെട്ട സംഭവം

ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ച് കോൺഗ്രസ് നാടകം

വെബ് ഡെസ്‌ക്‌Updated: Monday May 14, 2018
അഞ്ചൽ 
അഞ്ചൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത വധശ്രമ കേസ് പ്രതി ഏറം  മനേഷ്ഭവനിൽ മനോജിനെ അഞ്ചൽ പൊലീസ്  കസ്റ്റഡിയിൽ മർദിച്ചു  കൊന്നു എന്ന് അച്ഛനെയും സഹോദരിയേയും തെറ്റിദ്ധരിപ്പിച്ച് കോൺഗ്രസ് പ്രതിഷേധ നാടകം അരങ്ങേറിയത്.
 സ്റ്റേഷനിലെ സെല്ല് തുറന്ന് പുറത്തേക്കോടിയ പ്രതിയെ ഒളിപ്പിച്ച ശേഷമാണ് കോൺഗ്രസുകാർ പൊലീസ് സ്റ്റേഷന് മുന്നിൽ  ബന്ധുക്കളെ പങ്കെടുപ്പിച്ച് പ്രതിഷേധ സമരം നടത്തിയത് .
 സമരത്തിൽ പങ്കെടുത്ത് പ്രസംഗിച്ച ഡിസിസി പ്രസിഡന്റ്  ബിന്ദുകൃഷ്ണ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും പൊലീസ് അടിച്ചു കൊന്ന കോൺഗ്രസ് പ്രവർത്തൻ മനോജിന്റെ  ബോഡി വിട്ടു കിട്ടണമെന്നും ഇവർ ആവശ്യപ്പെട്ടു. 
കോൺഗ്രസ് നേതാക്കൾ തന്നെ മനോജിനെ ഒളിപ്പിച്ച ശേഷമാണ് തങ്ങളെ പങ്കെടു പ്പിച്ച് കോൺഗസ് നാടകം നടത്തിയതെന്ന് മനസിലാക്കിയ സഹോദരി 
വനിതാസെല്ലിൽ സംഭവം അറിയിച്ചു. പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി സമരം നടത്തിയ ബിന്ദുകൃഷ്ണ ഉൾപ്പെടെയുള്ള മുപ്പത് പേർക്കെതിരെ കേസെടുത്തു .
 
പ്രധാന വാർത്തകൾ
Top